October 17, 2026

അപവാദ പ്രചാരണം : മധ്യവയസ്‌ക്ക ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി

0
IMG_20221005_171240.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പറ്റ: സമീപവാസികള്‍ അപവാദ പ്രചാരണം നടത്തി സമൂഹമധ്യത്തില്‍ അപമാനിക്കുകയും മാനസികളായി തളര്‍ത്തുകയും ചെയ്യുന്നതായി മധ്യവയസ്‌ക വയനാട് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി. അച്ചൂരാനും സേട്ടുകുന്നിലെ മരോട്ടിക്കല്‍ മേരിയാണ് പരാതി നല്‍കിയത്. കൃഷിയിടത്തിലൂടെ വഴി വെട്ടാന്‍ അനുവദിക്കാത്തതിലുള്ള വിരോധം തീര്‍ക്കുന്നതിനാണ് അപവാദ പ്രചാരണമെന്നു ഹ്രസ്വകാലം പ്രവാസിയായിരുന്ന മേരിയുടെ പരാതിയില്‍ പറയുന്നു.വര്‍ഷങ്ങള്‍ മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച മേരി തനിച്ചാണ് കഴിയുന്നത്. മകന്‍ എട്ടുവര്‍ഷം മുമ്പ് വിഷം അകത്തുചെന്നു മരിച്ചു. പ്രദേശവാസികളില്‍ ചിലര്‍ സദാചാര പോലീസ് ചമഞ്ഞ് ഉപദ്രവിച്ചതാണ് മകന്റെ മരണത്തിനു കാരണമായത്. മകനെ ഉപദ്രവിച്ചവരുടെ കൂട്ടത്തില്‍പ്പെട്ടവരാണ് നിലവില്‍ അപവാദ പ്രചാരണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ടു വൈത്തിരി പോലീസിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും 54കാരിയായ മേരിയുടെ പരാതിയില്‍ പറയുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *