June 6, 2026

കുടുംബശ്രീ ശാക്തീകരണവുമായി സുദൃഢം ക്യാമ്പയിൻ

0
IMG_20221005_174510.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
ചെന്നലോട്: കുടുംബശ്രീ സംവിധാനങ്ങള്‍  ശാക്തീകരിക്കുകയെന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന സുദൃഢം ക്യാമ്പയിന്‍റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാര്‍ഡില്‍ കുടുംബശ്രീ പൊതുസഭ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പെഴ്സണ്‍ രാധ മണിയന്‍ അദ്ധ്യക്ഷത വഹിച്ചു. സാഹിറ അഷ്റഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ സിന്ധു ഷാജി, ജിന്‍സി എന്നിവര്‍ ക്ലാസെടുത്തു.കുടുംബശ്രീ സംവിധാനത്തിന്‍റെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണം, നിഷ്ക്രിയ അയല്‍ക്കൂട്ടങ്ങളെ പുനരുജ്ജീവിപ്പിക്കല്‍, അംഗത്വം നഷ്ടപ്പെട്ടവരെ ഉള്‍ചേര്‍ക്കല്‍, പ്രത്യേക അയല്‍ക്കൂട്ടങ്ങളുടെ ശാക്തീകരണം, കണക്കെഴുത്ത് പരിശീലനം അടക്കമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് സുദൃഢം ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സി ഡി എസ് വൈസ് ചെയര്‍പെഴ്സണ്‍ ജസ്സി തോമസ്, സുജാത ചന്ദ്രന്‍, സൈന മുസ്തഫ, ഷെറിന്‍ സന്തോഷ്, വി സി ഷേര്‍ളി, ഷൈനി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. എ ഡി എസ് പ്രസിഡന്‍റ് ഷീന ഗോപാലന്‍ സ്വാഗതവും സെക്രട്ടറി ബിന്ദു ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *