October 18, 2026

പഴൂർ വീണ്ടും കടുവയുടെ ആക്രമണം: ഒരു പശുവിനെ കൊന്നു രണ്ടു പശുക്കൾക്ക് ഗുരുതര പരിക്ക്; നാട്ടുകാർ വനം വകുപ്പ് ഓഫീസ് ഉപരോധിക്കും

0
IMG-20221007-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: പഴൂർ മുണ്ടക്കൊല്ലി ഭാഗത്ത് കടുവയുടെ ആക്രമണം പതിവാകുന്നു. ഇന്നലെ രാത്രിയും മൂന്നു പശുക്കൾക്ക് നേരെ കടുവയുടെ ആക്രമണം ഉണ്ടായി. ഒരു പശുവിനെ കൊന്നു.
 കണ്ണാപ്പറമ്പിൽ ഡാനിയലിന്റെ പശുവിനെയാണ് കടുവ കൊന്നത്. ഒരാഴ്ചയ്ക്കിടെ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പശുവിനെ ആണ് കടുവ കൊല്ലുന്നത്.കഴിഞ്ഞ ഞായറാഴ്ചയാണ് ഡാനിയലിന്റെ മറ്റൊരു പശുവിനെ കൊന്നത്. 
 കളത്തുംപടിക്കൽ അയ്യപ്പൻ, അയ്യൻചോല വേലായുധൻ എന്നിവരുടെ പശുക്കൾക്ക് നേരെയും ഇന്നലെ ആക്രമണങ്ങൾ ഉണ്ടായി. രാത്രി 11 മണിയോടെയായിരുന്നു സംഭവം.
 ഒരു ഇടവേളയ്ക്ക് ശേഷം പഴൂർ മുണ്ടക്കൊല്ലി പ്രദേശത്ത് വീണ്ടും കടുവയുടെ ആക്രമണം രൂക്ഷമാവുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വ്യാപക ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുക്കാർ.ഇതിൽ പ്രതിഷേധിച്ച് ജനങ്ങൾ ഇന്ന് പഴൂർ വനം വകുപ്പ് ഓഫീസ് ഇന്ന് ഉപരോധിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *