കിണറ്റിനുള്ളില്‍ വീണ പുള്ളി പുലിയെ രക്ഷിക്കാൻ ശ്രമം തുടങ്ങി

തലപ്പുഴ : തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലിയെ രക്ഷിക്കാനുള്ള ശ്രമം വനം വകുപ്പ്
തുടങ്ങി.ഇന്ന് രാവിലെ മോട്ടോര്‍ നോക്കാന്‍ വേണ്ടി ചെന്നപ്പോഴാണ് വീട്ടുകാര്‍ പുലിയെ കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരമറിയിച്ചു. വനപാലകര്‍ സ്ഥലത്തെത്തി പുലിയെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു.
നോർത്ത് വയനാട് ഡി എഫ്ഒ മാർട്ടിൻ ലോവൽ, ബേഗൂർ റേഞ്ച് ഓഫിസർ കെ. രാകേഷ്, പേരിയ റേഞ്ച് ഓഫിസർ എം.പി. സജീവൻ, ഡപ്യൂട്ടി റേഞ്ച് ഓഫിസർമാരായ കെ.വി. ആനന്ദ്, ജയേഷ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ കിണറിലെ വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങി. തലപ്പുഴ പൊലീസും സ്ഥലത്തുണ്ട്.



Leave a Reply