ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് : കാട്ടിക്കുളം സ്പോർട്ട്സ് അക്കാദമി ജേതാക്കളായി

കൽപ്പറ്റ :വയനാട് ജില്ലാ അത് ലറ്റിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി കൽപ്പറ്റ ജിനചന്ദ്ര ജില്ലാ സ്റ്റേഡിയത്തിൽ നടന്നു വന്ന വയനാട് ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് സമാപിച്ചു. മുഴുവൻ മത്സരങ്ങളും കഴിഞ്ഞപ്പോൾ കാട്ടിക്കുളം സ്പോർട്സ് അക്കാദമി ജേതാക്കളായി. പനമരം ക്രസൻ്റ് പബ്ലിക് സ്കൂളാണ് രണ്ടാം സ്ഥാനത്ത്. 600 കായിക താരങ്ങളാണ് രണ്ട് 35 ക്ലബ്ബുകളിൽ നിന്നായി മത്സരത്തിൽ പങ്കെടുത്തത്.



Leave a Reply