April 25, 2024

ക്ലീനോവേഷൻ ബത്തേരി: പാഴ് വസ്തു പരിപാലന ശിൽപ്പശാല നടത്തി

0
Img 20221007 152641.jpg
ബത്തേരി : നിലവിൽ ശുചിത്വത്തിനും വൃത്തിയുടെയും കാര്യത്തിൽ മുൻപിൽ നിൽക്കുന്ന സുൽത്താൻബത്തേരി നഗരസഭയിലെ 
ക്ലീൻനെസ്സും ഇന്നോവേറ്റീവ് പദ്ധതികളും കൂട്ടിയോജിപ്പിച്ചു ക്ലീനോവേറ്റവ്  ബത്തേരി എന്ന പേരിൽ ശില്പശാല നടത്തി .നഗരസഭ ചെയർമാൻ രമേശ് ടി. കെ ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷൻ വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാമില ജുനൈദ് , ലിഷ ടീച്ചർ ,സാലി പൗലോസ്, റഷീദ് എ, കോ-ഓർഡിനേറ്റർ അൻസിൽ ജോൺ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ പി. എസ് സംസാരിച്ചു.ശിൽപ്പശാലയിൽ വിഷയം അവതരിപ്പിച്ചുകൊണ്ട് ഹരിയാലി ഡയറക്ടർ മണലിൽ മോഹനൻ സംസാരിച്ചു രണ്ടു വർഷംകൊണ്ട് ബത്തേരി നഗരസഭയിലെ 35 വാർഡുകളിലും വലിച്ചെറിയൽ വിമുക്ത വാർഡുകൾ ആയും സംസ്ഥാനത്ത് തന്നെ 
മാലിന്യ സംസ്കരണത്തിൽ ഏറ്റവും മാതൃകാപരമായ തദ്ദേശസ്വയംഭരണ സ്ഥാപനമാക്കി മാറ്റുമെന്നും അതിന് പൊതുജനങ്ങളുടെയും കച്ചവടസ്ഥാപനങ്ങലുടെയും 
സഹകരണം ഉണ്ടാകണമെന്നും ചെയർമാൻ ഉദ്ഘാടനപ്രസംഗത്തിൽ അഭ്യർത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *