ഇന്നും മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവ് വേട്ട :യുവാവിനെ കസ്റ്റഡിയിലെടുത്തു

മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെ.എസ് .ആർ .ടി.സി ബസ്സിൽ വെച്ച് 24 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് മലപ്പുറം ജില്ലയിൽ, തിരൂർ കോട്ടക്കലിൽ പാറയിൽ ജാസിർ എം ( 35 ) നെ കസ്റ്റഡിയിലെടുത്തു. മയക്കു മരുന്ന് നിരോധന നിയമ പ്രകാരം കേസ് ചാർജ് ചെയ്തിട്ടുണ്ട്. പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് പി.എ പ്രിവൻ്റീവ് ഓഫീസർമാരായ ഷിജു എം.സി, അബ്ദുൽസലിം, സിവിൽ എക്സൈസ് ഓഫീസർ അമൽ തോമസ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന, അനിത എന്നിവർ എന്നിവർ ഉണ്ടായിരുന്നു.



Leave a Reply