April 24, 2024

മാലിന്യ നിർമാർജ്ജനം നടത്തി ഡ്രീംസ് ഫിലിം ചാരിറ്റബിൽ സൊസൈറ്റി

0
Img 20221010 115159.jpg
കൽപ്പറ്റ : വയനാട് ഡ്രീംസ്‌ ഫിലിം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 
ഞായറാഴ്ച വയനാട്ടിലെ ടൂറിസ്റ്റ്കേന്ദ്രങ്ങളിൽ ഒന്നായ നെല്ലാറച്ചാൽ ഞാവിലംകുന്ന്  പരിസരം ഡ്രീംസ്സിലെ കലാകാരന്മാർ 53 ചാക്ക് ബിയർ കുപ്പി അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് സംസ്കരിച്ചു. പ്ലാസ്റ്റിക് മാലിന്യ നിക്ഷേഭത്തിനെതിരെ പ്രശസ്ത മജീഷ്യൻ ശശി താഴത്തുവയൽ പ്രതിഷേധ സൂചകമായി തലയിൽ തീ കത്തിച്ചു ചായ വച്ചു. ശുചീകരണ പ്രവർത്തിയുടെ ഉത്ഘാടനം അമ്പലവയൽ പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് കെ. ഷമീർ നിർവഹിച്ചു.
വയനാട് ഡ്രീംസ്‌ ജില്ലാ പ്രസിഡന്റ്‌ സുബൈർ വയനാട് അധ്യക്ഷതയിൽ 
വൈസ് പ്രസിഡന്റ്‌ സോണി കുര്യൻ സ്വാഗതവും, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എടക്കൽ മോഹനൻ, മെമ്പർ ആമിനക്കുട്ടി, ഡ്രീംസ്‌ വൈസ് പ്രസിഡന്റ്‌ പ്രമോദ് കടലി, ട്രഷറർ ശശി താഴത്തുവയൽ, ജോയിന്റ് സെക്രട്ടറി മുജീബ് മാടക്കര, മിനിജോസ്, സംവിധായകൻ ഷബീർ യേന, പ്രവീൺ രമണി, എന്നിവർ സംസാരിച്ചു. വിനോദ്. എം. എസ്‌ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *