April 25, 2024

കൃഷിവകുപ്പിലെ അസിസ്റ്റന്‍റുമാരുടേയും അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍മാരുടേയും സ്ഥലംമാറ്റ പട്ടികയില്‍ വ്യാപകപ്രതിഷേധം

0
Img 20221010 162525.jpg
• റിപ്പോർട്ട്‌ : മെറിൻ സെബാസ്റ്റ്യൻ 
കൽപ്പറ്റ : കൃഷിവകുപ്പിലെ കൃഷി അസിസ്റ്റന്‍റുമാരുടേയും അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍ മാരുടേയും ഓണ്‍ലൈന്‍സ്ഥലംമാറ്റപട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ വ്യാപക പരാതി.യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മിക്ക ജീവനക്കാരേയും വിദൂര ജില്ലകളിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്.കരട് സ്ഥലംമാറ്റപട്ടികയില്‍ ഉള്‍പ്പെട്ട 699 പേരില്‍ പകുതിയോളം ജീവനക്കാരെ അവര്‍ ആവശ്യപ്പെടാത്ത വിദൂര ജില്ലകളിലേക്കാണ് മാറ്റിയിരിക്കുന്നത്.
മൂന്നുവര്‍ഷങ്ങള്‍ക്കുശേഷമാണ് കൃഷിവകുപ്പില്‍ ഒരു സ്ഥലംമാറ്റ നടപടികള്‍ നടക്കുന്നത്. നിരന്തരമായ ജീവനക്കാരുടെ പ്രധിഷേധത്തിന്‍റേയും കോടതി നടപടികളുടേയും ഭാഗമായാണ് കഴിഞ്ഞ മാര്‍ച്ചില്‍ കൃഷിവകുപ്പില്‍ എല്ലാവിഭാഗം ജീവനക്കാരുടേയും സ്ഥലംമാറ്റ നടപടികള്‍ ആരംഭിക്കുന്നത്.എന്നാല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതിന് ശേഷം ഓണ്‍ലൈന്‍സ്ഥലംമാറ്റം ഒഴിവാക്കി ഓഫ് ലൈനായി സ്ഥലംമാറ്റം നടത്തുവാനുള്ള ചില ശ്രമങ്ങള്‍ വകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതിനെ തുടര്‍ന്ന് ഒരുകൂട്ടം ജീവനക്കാര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും ഒക്ടോബര്‍20ന് അകം ഓണ്‍ലൈനായി സ്ഥലംമാറ്റനടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്‍ററിനോട് നിര്‍ദ്ദേശിച്ചുകൊണ്ട് കോടതി ഉത്തരവാകുകയും ചെയ്തു.പ്രസ്തുത കോടതി വിധിയില്‍ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്‍റററിന്‍റെ നിലപാട് എന്നത് വകുപ്പില്‍ നിന്ന് ആവശ്യപ്പെട്ടാല്‍ ജില്ലാ സീനിയോരിറ്റിക്ക് അടിസ്ഥാനത്തില്‍ സ്ഥലംമാറ്റം നടത്തുവാനാവശ്യമായ ക്രമീകരണം സമയബന്ധിതമായി നടപ്പിലാക്കും എന്നതായിരുന്നു.
 ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് സ്ഥലമാറ്റപ്പട്ടികയില്‍ ജില്ലയിലെ ജൂനിയറായ നിരവധി ജീവനക്കാരെയാണ് മലപ്പുറം,കോഴിക്കോട് ഉള്‍പ്പടെയുള്ള വിദൂര ജില്ലയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.മുന്‍കാല സ്ഥലംമാറ്റനടപടിക്രമങ്ങളില്‍ സ്ഥലംമാറ്റം ആവശ്യമില്ലാത്ത ജീവനക്കാര്‍ക്ക് നോ എന്ന ഓപ്ഷന്‍ സമര്‍പ്പിച്ച് സ്ഥലംമാറ്റ നടപടികളില്‍ പങ്കെടുക്കുന്നതിന് അവസരമുണ്ടായിരുന്നു.എന്നാല്‍ അന്തര്‍ജില്ല സ്ഥലംമാറ്റത്തിനായി നടത്തിയ പുതുക്കിയ മാനദണ്ഡത്തില്‍ പ്രസ്തുത ഓപ്ഷന്‍ ഇല്ലാതാക്കിയതാണ് ട്രാന്‍സ്ഫര്‍ നടപടികള്‍ ഇത്രത്തോളം അപാകതകള്‍ നിറഞ്ഞതാക്കിയത്.അതുപോലെതന്നെ ജില്ലാ സീനിയോരിറ്റിക്ക് അടിസ്ഥാനത്തില്‍ സ്ഥലംമാറ്റം നടത്തുമ്പോള്‍ ജീവനക്കാര്‍ യുക്തി ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കണമെന്നവിചിത്ര വാദമാണ് അധികാരികളുടെ ഭാഗത്തു നിന്നുമുണ്ടായത്.എന്നാല്‍ പ്രസ്തുത ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച കരട് പട്ടിക പരിശോധിച്ചാല്‍ പ്രസ്തുത പട്ടിക തയ്യാറാക്കിയത്  യാതൊരു യുക്തിയുടെ അടിസ്ഥാനത്തിലുമല്ല  എന്നതാണ് വസ്തുത.സ്ഥലം മാറ്റ അപേക്ഷകള്‍ ക്ഷണിക്കുംമുമ്പ് സ്പാര്‍ക്ക് സോഫ്റ്റ് വെയര്‍മുഖേന ഓരോ ജില്ലകളിലേയും ജില്ല സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ദീകരിക്കേണ്ടതായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ട്രാന്‍സ്ഫര്‍ നടപടികളുമായി വകുപ്പ് മുന്നോട്ടുപൊയ്ക്കോണ്ടിരിക്കുന്നത്.ഇത് സ്ഥലം മാറ്റനടപടിയുടെ സുതാര്യത തന്നെ ഇല്ലാതെ ആക്കിയിരിക്കുകയാണ്.
ജില്ലാ സീനിയോരിറ്റിക്ക് അടിസ്ഥാനത്തിലാണ് എന്ന വാദത്തില്‍ തയ്യാറാക്കിയ സ്ഥലംമാറ്റകരട് പട്ടികയുടെ റാങ്ക് ലിസ്റ്റ് പരിശോധിച്ചാല്‍ മനസ്സിലാക്കുന്നത് ഇപ്പോഴും സ്റ്റേഷന്‍ സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലാണ് പല ജീവനക്കാരുടേയും റാങ്ക് തയ്യാറാക്കിയത് എന്നതാണ് ഇതെല്ലാം വ്യക്തമാക്കുന്നത് തിടുക്കപ്പെട്ട് തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ അപകാതകള്‍ നിറഞ്ഞതാണ് എന്നതാണ്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി വകുപ്പിലെ ചുരുക്കം ചില ജീവനക്കാരുടെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ ജീവനക്കാര്‍ക്കും മുഴുവന്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അടിയന്തിരമായി ഓണ്‍ലൈന്‍ട്രാന്‍സ്ഫറിനായി തയ്യാറാക്കിയ സോഫ്റ്റ് വെയറിലെ പിഴവുകള്‍ പരിഹരിക്കണം എന്നും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി തയ്യാറാക്കിയ കൃഷിഅസിസ്റ്റന്‍റുമാരുടെ കരട് സ്ഥലംമാറ്റ പട്ടിക റദ്ദാക്കണമെന്നും  ജില്ലാ സീനിയോരിറ്റി ലിസ്റ്റ് സ്പാര്‍ക്ക് മുഖേന പ്രസിദ്ധീകരിക്കണമെന്നും ട്രാന്‍സ്ഫര്‍ നടപടികള്‍ സുതാര്യമായി നടപ്പിലാക്കണമെന്നും കൃഷി അസിസ്റ്റുമാരുടെ പ്രതിഷേധകൂട്ടായ്മയായ ജസ്റ്റിസ് ഫോര്‍ ഓണ്‍ലൈന്‍ട്രാന്‍സ്ഫര്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *