വയനാടൻ മക്കളുടെ ആവേശകരമായ ജില്ലാ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ശ്രദ്ധേയമായി
കൽപറ്റ : സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് വയനാട് ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് പെരുന്തട്ടയിൽ വെച്ച് നടന്നു. വിവിധ കാറ്റഗറികളിലായി 70 ൽ അധികം കായിക താരങ്ങൾ പങ്കെടുത്തു. തിരഞ്ഞെടുക്കപെടുന്ന കായിക താരങ്ങൾ ഒക്ടോബർ 22, 23 തീയതികളിൽ വയനാട്ടിൽ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു. സാജിദ് എൻ സി അദ്ധ്യക്ഷനായിരുന്നു. ബൂട്ട് ലാന്റ് സ്പോർട്സ് അക്കാഡമി മാനേജിംഗ് ഡയറക്ടർ ഹരികൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ജൂഡോ അസോസിയേഷൻ സംസ്ഥാന സമിതിയംഗം ഗിരീഷ് പെരുന്തട്ട , ലൂക്കാ ഫ്രാൻസിസ് , സോളമൻ എൽ.എ , അർജുൻ തോമസ്,സതീഷ് കുമാർ ,സുധീഷ് സി.പി, എന്നിവർ സംസാരിച്ചു. 38 പോയിന്റുമായി ഡബ്യൂ , ഒ.എച്ച് എസ് പിണങ്ങോട് ഒന്നാം സ്ഥാനവും, 12 പോയിന്റുമായി ഗ്രാമിക കുട്ടമംഗലം രണ്ടാം സ്ഥാനവും, 8 പോയിന്റുമായി ജി.വി. എച്ച്, എസ് മുണ്ടേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി …
വിജയികൾ : അണ്ടർ 14 പെൺ വിഭാഗം, മൈസ ബക്കർ , റിയ പാർവ്വതി, അബീ ഷാ സിബി, . അണ്ടർ 14 ആൺ വിഭാഗം : അയാൻ സലീം, ഡെൽവിൻ ജോബിഷ് , അമൻ മിഷേൽ . അണ്ടർ 16 വിഭാഗം : ജോഷ്ന ജോയി, മഹി സുധി , ശ്രേയ പി.ബി . അണ്ടർ 16 ആൺ വിഭാഗം, അമൽജിത്ത്, സയ്യദ് മുഹമ്മത് മാസിൻ, അജിനാൻ അലി ഖാൻ , അണ്ടർ 18 പെൺ വിഭാഗം. അയ്ഫ മെഹറിൻ, റിത മെഹ ജാബിൻ, അണ്ടർ 18 ആൺ വിഭാഗം ഷെലിൻ ഷറഫ്, മുഹമ്മത് നിഷാദ്, ആൽബിൻ എൽദോ , അണ്ടർ 23 ആൺ, ഷംലിൻ ഷറഫ്, ഹാരിസ്. സി.കെ, ഡാനിഷ് . എം, സീനിയർ വിഭാഗം ആൺ. ജുനൈദ് പി ,മുഹമ്മത് നാജിഹ്, റാഹിദ് പി , സീനിയർ വിഭാഗം പെൺ , മീരാ സുധി .
Leave a Reply