April 17, 2024

തല പുകഞ്ഞ് എക്സൈസ് : പിടിച്ചെടുത്തത് 50 ലക്ഷം ബാങ്കില്‍ എത്തിയപ്പോള്‍ 40 ലക്ഷമായി സംഭവത്തിൽ അന്വേഷണമാരംഭിച്ചു

0
Img 20221012 104949.jpg
കാട്ടിക്കുളം: പിടിച്ചെടുത്തത് 50 ലക്ഷം 
ബാങ്കിൽ കൊടുത്തപ്പോൾ 40 ലക്ഷമായി. രേഖകളില്ലാതെ കടത്തുന്നതിനിടെ തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ പിടിച്ചെടുത്ത 50 ലക്ഷം ബാങ്കില്‍ എണ്ണിയപ്പോള്‍ 40 ലക്ഷമായത് എക്‌സൈസിനു തലവേദനയായി. കഴിഞ്ഞ എട്ടിനു പുലര്‍ച്ചെ വാഹന പരിശോധനയില്‍ തമിഴ്‌നാട് സ്വദേശിയില്‍നിന്നാണ് രേഖകളില്ലാത്ത കൈവശം സൂക്ഷിച്ച പണം എക്‌സൈസ് പിടിച്ചെടുത്തത്. 50 ലക്ഷം രൂപ എണ്ണി തിട്ടപ്പെടുത്തി സീഷര്‍ മഹസര്‍ തയാറാക്കിയ ഉദ്യോഗസ്ഥര്‍ മാനന്തവാടിയില്‍ മജിസ്‌ട്രേറ്റ് ഇല്ലാത്തതിനാല്‍ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി. പണം കസ്റ്റഡിയില്‍ സൂക്ഷിക്കാനും അവധിക്കുശേഷം മാനന്തവാടി കോടതിയില്‍ എത്തിക്കാനും മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് കഴിഞ്ഞ ദിവസം മാനന്തവാടി കോടതിയില്‍ എത്തിച്ച പണം വ്യാജ കറന്‍സി ഉണ്ടോയെന്നു പരിശോധിക്കുന്നതിനിന്റെ ഭാഗമായി ബാങ്കില്‍ എണ്ണിയപ്പോഴാണ് 40 ലക്ഷമേ ഉള്ളൂവെന്നു വ്യക്തമായത്. 500 രൂപയുടെ 80 കെട്ടുകളാണ് തോല്‍പ്പെട്ടിയില്‍ പിടിച്ചെടുത്തതെന്നും എണ്ണിയപ്പോള്‍ സംഭവിച്ച പിശകാണ് 50 ലക്ഷം രൂപയെന്നു രേഖപ്പെടുത്താന്‍ കാരണമായതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ബാഗില്‍ 40 ലക്ഷം രൂപയാണ് ഉണ്ടായിരുന്നതെന്നു തമിഴ്‌നാട് സ്വദേശി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ എക്‌സൈസ് വകുപ്പുതല അന്വേഷണം ആരംഭിച്ചതായാണ് വിവരം. ശരിയായ വസ്തുതകളറിയാൻ കൂടുതൽ അന്വേഷണം വേണ്ടി വരും.
     
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *