പനമരം സി. ഐ കെ. എ എലിസബത്തിനെ കാണ്മാനില്ല : പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു

പനമരം : പനമരം പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ (സി.ഐ) കെ.എ എലിസബത്തി (54) നെ കാണാനില്ലെന്നു പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ മുതല്‍ കാണ്മാനില്ലെന്നാണ് പരാതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെയാണ് കാണാതായത്. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പ്പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാല്‍ പനമരം പോലീസ് ഉടന്‍ കല്‍പ്പറ്റയിലെത്തി അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സൈബര്‍ സെല്ലിന്റെ അടക്കം സഹായത്തോടെ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എലിസബത്തിന്റെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക ഫോണ്‍ നമ്പറും സ്വിച്ച് ഓഫ് ആണ്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പനമരം പോലീസിലോ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. പനമരം പോലീസ്: 04935 222200.



Leave a Reply