ടൂറിസം രംഗത്തെ സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു
കൽപ്പറ്റ : വയനാട്ടിലെ ടൂറിസം രംഗത്തെ പ്രതിസന്ധികളും വെല്ലുവിളികളും ഒരുമിച്ചു നിന്ന് നേരിടാനായി വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം സംഘടനകളായ ആക്ട- ഡബ്ല്യൂ ഇ റ്റി എ – എച്ച് എ റ്റി എസ് എന്നിവയുടെ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. വിനോദ് രവീന്ദ്ര പ്രസാദ് കൺവീനറായും, മുഹമ്മദ് ഇസാക് വലിയ മണ്ണിൽ ജോയന്റ് കൺവീനറായും, അനീഷ് വരദൂർ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലയിലെ അനധികൃത സ്ഥാപനങ്ങൾ നിർത്തലാക്കണം, ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം, ടൂറിസം സ്ഥാപനങ്ങളുടെ പഞ്ചായത്ത് ലൈസൻസ് കാലപരിധി മൂന്നു വർഷമാക്കണം, കുടിവെള്ള പരിശോധനാ ഫീസ് കുറയ്ക്കണം എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. വിദ്യാലയങ്ങളിലെ ടൂറിസം ക്ലബ്ബുകളെ പങ്കെടുപ്പിച്ച് പഞ്ചായത്തുകൾ തോറും ടൂറിസം അവബോധ ക്ലാസുകൾ നടത്താൻ യോഗം തീരുമാനിച്ചു.
Leave a Reply