October 19, 2026

എൻ. എസ്. എസ്.ഹയർസെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്തു

0
IMG-20221013-WA00462.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് മനുഷ്യച്ചങ്ങല തീർത്തു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരി മാഫിയക്കെതിരെ ഒരുമിച്ചു പോരാടുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന് നൽകിക്കൊണ്ട് പുതിയ സ്റ്റാൻഡ് പരിസരത്ത് ഫ്ലാഷ് മോബ് നടത്തി. പി ടി എ പ്രസിഡൻറ് ഷാജി തദ്ദേവൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  ജില്ലാ കലക്ടർ എ ഗീത ഐ എ എസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലഹരി ഉപയോഗത്തിൻ്റെ സ്രോതസുകൾ എവിടെ കാണുകയാണെങ്കിലും അധികൃതരെ ഉടൻ അറിയിക്കണമെന്നും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും കളക്ടർ ഓർമ്മിപ്പിച്ചു'. സ്ക്കൂളിലെ അദ്ധ്യാപകർക്ക് പ്രത്യേക ബോധ വൽക്കരണ ക്ലാസ്സ് കളക്ടർ നൽകി. സ്ക്കൂളിൽ തീർത്ത മനുഷ്യച്ചങ്ങലയിൽ ജില്ലാ കളക്ടർ പങ്കാളിയാവുകയും വിദ്യാർത്ഥികളോട് നേരിട്ട് സംവദിക്കുകയും ചെയ്തു; എ ക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ ടി ജി ടോമി ലഹരി വിരുദ്ധ സന്ദേശം നൽകി. വിമുക്തി ജില്ലാ കോഡിനേറ്റർ ഷാഹിന, എൻ എസ് എസ് വൈത്തിരി താലൂക്ക് യൂണിയൻ മുഖ്യ രക്ഷാധികാരി എ പി നാരായണൻ നായർ, എൻ എസ് എസ് വൈത്തിരി താലൂക്ക് യൂണിയൻ പ്രസിഡൻറ് പി കെ സുധാകരൻ, സ്കൂൾ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ, എൻ എസ് എസ് വൈത്തിരി താലൂക്ക് യൂണിയൻ സെക്രട്ടറി വിപിൻകുമാർ, വാർഡ് കൗൺസിലർ വിനോദ് കുമാർ, മദർ പി ടി എ പ്രസിഡൻറ് കെ എം മിനി തുടങ്ങിയവർ സംസാരിച്ചു. പി.കെ രാജീവ്, പി.പി. അനീഷ്, വി. അരവിന്ദാക്ഷൻ, സി.കെ. അജികുമാർ, സി.എ. ഹരിപ്രസാദ്, ഗിരീഷ് പെരുന്തട്ട, ഹരി നാരായണൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *