May 2, 2024

മാനന്തവാടിയില്‍ വരുന്നു 20 കോടിയുടെ കോടതി സമുച്ചയം

0
Img 20221013 Wa00502.jpg
മാനന്തവാടി: മാനന്തവാടിയില്‍ കോടതി സമുചയം സ്ഥാപിക്കുന്നതിന് 20 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.ഇതൊടെ മാനന്തവാടിയിലെ കോടതികളുടെ മുഖഛായ മാറും.
 നിലവില്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോര്‍ട്ട്, ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോര്‍ട്ട് രണ്ട് , പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ കോടതി എന്നിവയാണ് മാനന്തവാടിയില്‍ പ്രവര്‍ത്തിച്ച് വരുന്നത്. കെട്ടിടത്തിന്റെ കാലപഴക്കവും, സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം കോടതിയുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ഇത് പരിഹരിക്കുന്നതിന് മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളുവിന്റെ നിര്‍ദ്ദേശ പ്രകാരം പൊതുമരാമത്ത് കെട്ടിടവിഭാഗം 20 കോടി രൂപയുടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോടതി സമുചയം നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കുകയും സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രസ്തുത എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കി. കോടതി സമുചയം യാഥാര്‍ത്ഥ്യമാകുന്നതോടെ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാകുമെന്നും, അഭിഭാഷകരും കോടതി ജീവനക്കാരുമുള്‍പ്പെടെയുള്ള മുഴുവന്‍ ആളുകളുടേയും ഏറെകാലത്തെ ആവശ്യത്തിന് പരിഹാരമാകുമെന്നും പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഒ ആര്‍ കേളു എംഎല്‍എ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *