August 8, 2026

“വാക് ഫോർ ഫ്രീഡം” ശനിയാഴ്ച ആരംഭിക്കും

0
IMG_20221014_191328.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: മനുഷ്യകടത്ത്  എല്ലായിടത്തും എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിന്  ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'വാക് ഫോർ ഫ്രീഡം' ശനിയാഴ്ച 9 30ന് സിവിൽസ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിക്കും. വിദ്യാർത്ഥികൾ ,യുവജനങ്ങൾ ,വിവിധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിവർ പങ്കെടുക്കും. ആഗോളതലത്തിൽ മനുഷ്യ കടത്തിനെതിരെ നടന്നുവരുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ഇന്ത്യയിലെ 19 സ്ഥലങ്ങളിൽ ദി  ഇന്ത്യ മൂവ്മെൻറ് വിവിധ സംഘടനകളുമായി ചേർന്നുകൊണ്ട് പരിപാടി സംഘടിപ്പിക്കുന്നത്.ജില്ലയിൽ ജോയിൻറ് വോളണ്ടറി ആക്ഷൻ ഫോർ ലീഗൽ ഓർട്ടർനേറ്റീവ്, ചൈൽഡ് ലൈൻ, ഡബ്ലിയു.എം.ഒ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ്, വിവിധ സംഘടനകൾ എന്നിവ സംയുക്തമായാണ് വാക്ക് ഫോർ ഫ്രീഡം സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ പരിപാടി ഫ്ലാഗ് ചെയ്യും. പുതിയ ബസ്റ്റാൻഡ് പരിസരത്തിൽ  നടക്കുന്ന സമാപന പരിപാടിയിൽ പോലീസ് ആന്റി ഹ്യൂമൻ ട്രാഫിക് യൂണിറ്റ് ജില്ലാ നോഡൽ ഓഫീസർ മനോജ്കുമാർ.ആർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *