വെറ്റിനറി സർവ്വകലാശാലയിൽ മുഴുവൻ സീറ്റിലും എസ്. എഫ്. ഐയ്ക്ക് വിജയത്തിളക്കം

വൈത്തിരി : വെറ്ററിനറി സർവകലാശാല തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ് .എഫ് .ഐ.ക്ക് വിജയ തിളക്കം. എ .ഐ.എസ്.എഫി .നെ തോൽപ്പിച്ച് എസ് എഫ് ഐ പോൾട്രി റെപ്പ് സീറ്റ് വിജയിച്ചു. 25 സീറ്റിൽ 25 ഉം സീറ്റുകളും നേടിയാണ് എസ്എഫ്ഐ വിജയിച്ച് മുന്നേറിയത്.പ്രസിഡന്റ് :അന്നു ജോജി, വൈസ് പ്രസിഡന്റ് : ശ്രീഷ്മ സുരേഷ്, സെക്രട്ടറി :മുഹമ്മദ് ഹർഷാദ്,ജോയിന്റ് സെക്രട്ടറി : അദിതി കൃഷ്ണ,ആർട്‌സ് ക്ലബ്ബ് സെക്രട്ടറി :അബിന ജോസ്,അത്‌ലറ്റിക് ക്യാപ്റ്റൻ: അമൽ, യു. യു. സി:അഞ്ജന സുരേഷ്, അതുൽ മോഹൻ, ദേവിക ദേവരാജ്,സ്റ്റുഡന്റ്‌സ് എഡിറ്റർ : നന്ദിത,എം റ്റി എം സോഷ്യൽ സർവിസ് ലീഗ് സെക്രട്ടറി : ഷാമിൽ റ്റി വി,ഹോബി സെന്റർ സെക്രട്ടറി :അർജുൻ ബാബു,പ്ലാനിംഗ് ഫോറം സെക്രട്ടറി :ഹന്ന പി പി എന്നിവരാണ് വിജയ കൊടിനാട്ടിയത്.



Leave a Reply