April 26, 2024

വന്യമൃഗശല്യത്തില്‍ നിന്നും സര്‍ക്കാര്‍ സംരക്ഷണം നല്‍കണം; സാമൂഹ്യ മനുഷ്യാവകാശ പ്രവർത്തകൻ റിയാസ് അട്ടശ്ശേരി വയനാട്

0
Img 20221016 Wa00302.jpg
തൃശൂർ : അനുദിനം വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം പരിഹരിച്ചില്ലെങ്കില്‍ വയനാടന്‍ ജനതയോടൊപ്പം സോൾമേറ്റ്‌ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ മുന്നിട്ടിറങ്ങുമെന്ന് സാമൂഹ്യ മനുഷ്യാവകാശ പ്രവർത്തകൻ റിയാസ് അട്ടശ്ശേരി വയനാട് . സോൾമേറ്റ്‌ ഫൌണ്ടേഷൻ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം. ഓരോ ദിവസവും പുൽപള്ളി കാട്ടിക്കുളം , മീനങ്ങാടി,  അമ്പലവയൽ , മേപ്പാടി മുതലായ ജനവാസ കേന്ദ്രത്തിലേക്ക് കടുവ ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാവുകയാണ്. ഇതിന് ശ്വാശ്വത പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതോടൊപ്പം സാമൂഹ്യ നന്മയും സാധു സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഫൌണ്ടേഷൻ മുന്നില്‍ നില്‍ക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച മനുഷ്യവകാശ പ്രവർത്തകൻ റിയാസ് അട്ടശ്ശേരി വയനാട് ആഹ്വാനം ചെയ്തു. ഫൌണ്ടേഷൻ സെക്രട്ടറി സുധീർ ഊരകം , ജോ. സെക്രട്ടറി നിഹാസ് കൊടുങ്ങല്ലൂർ , സി എ സിറാജ് അടിമാലി , സാബു ഇരിട്ടി ,രാമചന്ദ്രൻ മുതലമട, ജുബിൻ കൊട്ടാരക്കര,റിഷാദ് കൽപ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *