August 6, 2026

പെൻഷൻ കുടിശ്ശികയും ക്ഷാമബത്തയും ഉടൻ വിതരണം ചെയ്യുക.കെ.എസ്.എസ്.പി.എ.

0
IMG-20221017-WA00602.jpg
By ന്യൂസ് വയനാട് ബ്യൂറോ
 തെക്കുംതറ: സംസ്ഥാന സർക്കാർ പെൻഷൻകാർക്ക് ലഭിക്കുവാനുള്ള രണ്ട് ഗഡു പെൻഷൻ കുടിശ്ശികയും 11% ക്ഷാമബത്തയും എത്രയും വേഗം അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.എ .വെങ്ങപ്പള്ളി മണ്ഡം സർക്കാറിനോട് ആവശ്യപ്പെട്ടു. തെക്കും തറ സർവീസ് സഹകരണ ബാങ്കിൻ്റെ ഹാളിൽ കെ.എസ്.എസ്.പി.എയുടെ കൺവെൻഷനും കുടുംബ മേളയും നടന്നു. മണ്ഡലം പ്രസിഡൻ്റ് കെ.വിശ്വനാഥൻ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡൻ്റ് വിപിന ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുടുംബ മേളയിൽ 80 വയസ്സ് കഴിഞ്ഞ പി.ഒ.ശ്രീധരൻ മാസ്റ്റർ അവർകളെ ആദരിച്ചു.കൂടാതെ സംസ്ഥാന ത്രോബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഷാരോൺ സിബിയെയും ആദരിച്ചു.യോഗത്തിൽ.പി .സെബാസ്റ്റ്യൻ, ടി.ഒ.റയ്മൺ, വി .രാമനുണ്ണി, ടി .ജെ .സഖറിയ ,ടി.കെ.സുരേഷ്, ജി.വിജയമ്മ ടീച്ചർ, എൻ .വി .രാജൻ, പി .ശശികുമാർ ,വേണുഗോപാൽകീഴ്ശ്ശേരി,എ . പുഷ്പലത ,പി .ശ്രീധരൻ മാസ്റ്റർ, കെ. സുരേന്ദ്രൻ, കെ.രാധാകൃഷ്ണൻ മാസ്റ്റർ, ഇ.കെ.ഗോപിനാഥൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. കെ.എസ്.എസ്.പി.എ വെങ്ങപ്പള്ളി മണ്ഡലം കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി കെ.വിശ്വനാഥൻ പ്രസിഡൻ്റ്), ഇ.കെ.ഗോപിനാഥൻ മാസ്റ്റർ (സെക്രട്ടറി), എം ചന്ദ്രിക (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *