June 6, 2026

ശമ്പളം മുടങ്ങി; പ്രതിഷേധവുമായി ജീവനക്കാർ

0
IMG-20221017-WA00612.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിനു കീഴിലെ മാനന്തവാടി സുൽത്താൻ ബത്തേരി താലൂക്കുകളിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിൽ കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു. 
സ്പാർക്കിലെ സാങ്കേതിക തകരാർ പറഞ്ഞു കൊണ്ട് ശമ്പള വിതരണം തടസ്സപ്പെട്ടിട്ടും പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്താകെ നാനൂറോളം ജീവനക്കാരുടെ ശമ്പളമാണ് ഇത്തരത്തിൽ മുടങ്ങിയിരിക്കുന്നത്. ജീവനക്കാരുടെ വിഷയത്തിൽ ഇനിയും അനാസ്ഥ തുടർന്നാൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് മോബിഷ് പി തോമസ് പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയംഗം എൻ.ജെ.ഷിബു മുഖ്യ പ്രഭാഷണം നടത്തി. എം.വി.സതീഷ്, ഇ.വി.ജയൻ, ബിജു ജോസഫ്, കെ.ജി.പ്രശോഭ്, ശരത് ശശിധരൻ, എം.വി.ഭാരതി, പി.റീന, കെ.എം.ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ഡി. രമാകാന്തൻ, എം പി.ശ്രീജേഷ്, എബിൻ ബേബി, വിനോദ്, സജി, റോബിൻസൺ, ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *