May 16, 2026

ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്കു 20 വര്‍ഷം കഠിന തടവ്

0
IMG-20221020-WA00382.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ബാല തടവ് കേസ്സിലെ പ്രതിക്ക്കഠിന തടവ് വിധിച്ചു. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കു വിവിധ വകുപ്പുകളിലായി 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പൂതാടി ചീങ്ങോട് താന്നിക്കുന്ന് കൃഷ്ണനെയാണ്(29) കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ഹരിപ്രിയ പി. നമ്പ്യാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുവഭിക്കണം. 2018ലാണ് കേസിനു ആസ്പദമായ സംഭവം. പെണ്‍കുട്ടി സ്വന്തം വീട്ടിലും പ്രതിയുടെ വീട്ടിലുമായി നിരവധി തവണ പീഡനത്തിനു ഇരയായി. കേണിച്ചിറ എസ്‌ഐ ആയിരുന്ന സി. ഷൈജുവാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു.കെ. പ്രിയ ഹാജരായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *