ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ദിനാചരണം നടത്തി. ഒന്നേകാൽ ലക്ഷം യുവജനങ്ങളെ അംഗങ്ങളാക്കും
കൽപ്പറ്റ: ജില്ലയിൽ ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ചേർക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. 'മതനിരപേക്ഷ ഇന്ത്യ, സർഗാത്മക യൗവ്വനം ഡി വൈ എഫ് ഐ അംഗമാവുക' എന്നതാണ് 2022 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ മുദ്രാവാക്യം. ഒന്നേകാൽ ലക്ഷം യുവജനങ്ങളെ അംഗങ്ങളാക്കും. ഒക്ടോബർ 20 വ്യാഴായ്ച മെമ്പർഷിപ്പ് ദിനമായി ആചരിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. കൽപ്പറ്റ എമിലി യൂണിറ്റിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് പതാക ഉയർത്തി. കൽപ്പറ്റ ടൗൺ യൂണിറ്റിൽ ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസും പനവല്ലി യൂണിറ്റിൽ ജില്ലാ ട്രഷറർ കെ ആർ ജിതിനും പതാക ഉയർത്തി.
Leave a Reply