March 29, 2024

നവോത്ഥാന കേരളത്തിൽ പോലും ഈ മൂല്യങ്ങളെ പറ്റി ചിന്തിക്കേണ്ട കാലഘട്ടമാണിത് : സച്ചിദാനന്ദൻ

0
Img 20221021 095455.jpg
ബത്തേരി : നിർഭയം ശിരസ്സുയർത്തി നിൽക്കാൻ നമ്മെ പ്രേരിപ്പിക്കുകയും വിവിധ തട്ടുകളായി നില നില്ക്കുന്ന അധീശത്വ അധികാരങ്ങളെയും ജാതി വ്യവസ്ഥയേയും  പ്രതിരോധിക്കുന്ന കൃതികളാണ് കുമാരാ നാശാൻ്റ ,,ചഢാല  ഭിഷുകിയും,, ,ദുരവസ്ഥ ,, യും എന്ന് പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദൻ പറഞ്ഞു. 
കുമാരാശാൻ്റെ കൃതികളായ ചഢാല ഭിക്ഷുകിയുടേയും ദുരവസ്ഥ യുടേയും നൂറാം വാർഷീകത്തിൻ്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി ബത്തേരിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു സച്ചിദാനന്ദൻ.
നവോത്ഥാന കേരളത്തിൽ പോലും നവോത്ഥാന മൂല്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ആഴത്തിൽ ഇനിയും പഠിക്കുകയും വീണ്ടു വിചാരവും വേണ്ട കാലഘട്ടമാണിതെന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. 
മാറ്റി നിർത്തപ്പെട്ട സമൂഹങ്ങളിൽ നിന്നും അറിയാനും അവർക്കൊപ്പം ചേർന്ന് നിൽക്കാനും ഈ തനിമയാർന്ന സംസ്കാരീക മൂല്യങ്ങൾ ഉൾക്കൊള്ളാനും ഇത്തരം സംസ്കാരീക പരിപാടികൾ വയനാട്ടിൽ സാഹിത്യ അക്കാദമി നടത്തുന്നതെന്ന് അക്കാദമി വൈസ് പ്രസിഡന്റും  എഴുത്തുക്കാരനുമായ അശോകൻ ചരുവിൽ പറഞ്ഞു.
അശോകൻ ചരുവിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമി ജനറൽ കൗൺസിൽ അംഗം സുകുമാരൻ ചാലിഗദ്ദ സ്വാഗതം പറഞ്ഞു.
അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ ആമുഖ പ്രഭാഷണം നടത്തി. എഴുത്തുകാരി മൈന ഉമൈബാൻ ,സോമൻ കടലൂർ ,ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ ,വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എം. ദേവകുമാർ എന്നിവർ ആശംസകൾ നേർന്നു. 
സുൽത്താൻ, ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സത്താർ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *