April 25, 2024

വയനാട് മെഡിക്കൽ കോളേജ് ഒന്നാം വർഷ ആദ്യ ബാച്ച് ഉടനെ തുടങ്ങണം : മാനന്തവാടി ഡവലപ്മെന്റ് മൂവ്മെൻ്റ്

0
Img 20221021 154541.jpg
മാനന്തവാടി: മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ 2021 ൽ അന്നത്തെ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്ത വയനാട് മെഡിക്കൽ കോളേജ്  ആശുപത്രിയുടെ ഒന്നാം വർഷ ആദ്യ ബാച്ച് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണമെന്ന് മാനന്തവാടി ഡവലപ്പ്മെൻ്റ് മൂവ്മെൻ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലാവശ്യപ്പെട്ടു.
വയനാട് മെഡിക്കൽ കോളേജ്  ആശുപത്രിയെ സംബന്ധിച്ച് ഇന്ന് വയനാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങൾ അനാവശ്യവും വസ്തുതകൾ മനസ്സിലാക്കാതെയുമാണ്, രാജ്യത്തെ 75 ആസ്പിരേഷൻ ജില്ലകളിലായി 75 ജില്ലാ ആശുപത്രികൾ കേന്ദ്ര സർക്കാർ അപ്ഗ്രേഡ് ചെയ്യുന്നതിൻ്റെ ഭാഗമായാണ് വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജ്  ആശുപത്രിയാക്കി ഉയർത്തുന്നത് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കുകയും ഉദ്ഘാടനം ചെയ്യുകയും നൂറിലധികം പോസ്റ്റുകൾ അനുവദിച്ച് ജീവനക്കാരെയും ഡോക്ടർമാരെയും പ്രിൻസിപ്പിളിനെയും നിയമിച്ച് പ്രവർത്തനം ആരംഭിച്ച വയനാട് മെഡിക്കൽ കോളേജ്  സംബന്ധിച്ച് ആശയകുഴപ്പമുണ്ടാക്കുന്നവർ മറ്റെന്തോ   ലക്ഷ്യം വെച്ചാണ് കുപ്രചരണങ്ങൾ അഴിച്ചുവിടുന്നതെന്ന് ഭാരവാഹികൾ ആരോപണം ഉന്നയിച്ചു,
300 ബെഡുള്ള പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ആശുപത്രിയെ മാത്രമെ മെഡിക്കൽ കോളേജ്  ആശുപത്രിയായി അംഗീകരിക്കാൻ നിയമമനുവദിക്കുന്നുള്ളു, രാജ്യത്തെ ആസ്പിരേഷൻ ജില്ലകളിൽ അനുവദിച്ച മെഡിക്കൽ കോളേജ്  മാനദണ്ഡങ്ങൾ ഇങ്ങനെയായിരിക്കെ പ്രാദേശിക വാദമുയർത്തി മാനന്തവാടിയിൽ ആരംഭിച്ച ആശുപത്രിക്കെതിരെ നിലപാടെടുക്കുന്നവർ മാനന്തവാടിയും വയനാട്ടിലാണെന്ന് മനസിലാക്കണം.
2021 ഫെബ്രുവരി 12 ന് ഉത്തരവ് ഇറങ്ങുകയും അതിവേഗത്തിൽ മറ്റു നടപടി ക്രമങ്ങൾ പൂർത്തിയായതുമാണ്, 
ഇനി മാനന്തവാടി ജില്ലാ ആശുപത്രി കോംപ്ലക്സിനുള്ളിലെ നഴ്സിംഗ് കോളേജ്  കെട്ടിടത്തിൽ ആദ്യ ബാച്ച് ആരംഭിക്കാനുള്ള നടപടിക്രമങ്ങളാണ് സർക്കാർ തുടങ്ങേണ്ടത്. 46 കോടി മുടക്കി നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി കോംപ്ലക്സ്  ഉടൻ ഉദ്ഘാടനം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന് മാനന്തവാടി ഡവലപ്മെൻറ് മൂവ്മെൻറ് ആവശ്യപ്പെട്ടു.  ലാബ് പ്രവർത്തനം ഉടൻ ആരംഭിക്കാനാവശ്യമായ നടപടികളും ത്വരിതപ്പെടുത്തണം
വയനാട് മെഡിക്കൽ കോളേജിനടുത്തുള്ള യു.പി സ്കൂൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ മെഡിക്കൽ കോളേജ്  ആശുപത്രിക്ക് വേണ്ടി ഉപയോഗിക്കാൻ സർക്കാർ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു വാർത്താ സമ്മേളനത്തിൽ
ഭാരവാഹികളായ കെ ഉസ്മാൻ, പി.വി മഹേഷ്, എൻ പി ഷിബി, ബഷീർ കടവത്ത്, കെ.സി അൻവർ എന്നിവർ പങ്കെടുത്തു,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *