മുത്തങ്ങയിൽ മാരക മയക്കുമരുന്ന് എം.ഡി. എം. എ യുമായി യുവാവിനെ അറസ്റ്റ് ചെയ്തു

മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 25.75 ഗ്രാം എം.ഡി.എം. എ യുമായി കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയായ ചാച്ചൂസ് വീട്ടിൽ മുഹമ്മദ് സുഹാസ് (32) എന്നയാളെ അറസ്റ്റിലായി. ശരീരത്തിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന് കണ്ടെടുത്തത്.
മൈസൂർ -കോഴിക്കോട് കർണാടക കെ. എസ്.ആർ.ടി. സി. ബസിൽ നിന്നുമാണ് ഇയ്യാളെ പിടികൂടിയത്. പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി, എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ് ടി.എച്ച്, എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ കെ.പി ലത്തീഫ്,അജീഷ് ടി.ബി, സോമൻ. എം, ,സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്.ഇ, രമ്യ ബി.ആർ,ബിന്ദു കെ.കെ എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രതിയെയും തൊണ്ടി മുതലും തുടർ നടപടികൾക്കായി സുൽത്താൻബത്തേരി റേഞ്ച് ഓഫീസിൽ ഹാജരാക്കി.



Leave a Reply