ലഹരി മുക്ത സമൂഹ പ്രചരണ പരിപാടി സംഘടിപ്പിച്ചു

കേണിച്ചിറ: ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി യാക്കോബായ സുറിയാനി സഭ സണ്ടേസ്കൂൾ നടത്തി വരുന്ന “അരുത് ലഹരി” – ലഹരി മുക്ത സമൂഹ പ്രചാരണ പരിപാടി പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ കേണിച്ചിറ പോലിസ് സബ് ഇൻസ്പെക്ടർ ഷിനോജ് അബ്രഹാം ഉദ്ഘാടനം ചെയ്തു.തുടർന്ന് ക്ലാസ്സെടുക്കുകയും ചെയ്തു. ഫാ.ജോർജ് നെടുംന്തള്ളിൽ അധ്യക്ഷത വഹിച്ചു. മാത്യൂസ് പാറേക്കര, കെ.എം.റെജി, ബേസിൻ സൈമൺ,സിബി കെ.തോമസ്, പി.വൈ.ജോർജ്,എൻ.പി.ജോയി എന്നിവർ പ്രസംഗിച്ചു.



Leave a Reply