മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പുൽപ്പള്ളി : അമ്പത്താറു ജയ്ഹിന്ദ് ലൈബ്രറിയും ഇരുളം ശാന്ത ഹോസ്പിറ്റലിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി.മെഡിക്കൽ ക്യാമ്പ് ബെന്നി കുറുമ്പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. ജസ്സിൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബിനോയ് അരീക്കാട്ട്, ഡോക്ടർ ഷെമി ഷാജി, ആശുപത്രി ഡയറക്ടർ രംഗനാഥ്, എന്നിവർ പ്രസംഗിച്ചു.ഷാജി കേളകത്ത്, മനോജ് ജോൺ, ബെന്നി മണ്ണാർതോട്ടം, ജെയിംസ് മുരിയൻ കാവിൽ, റോയി കുന്നത്തു പറമ്പിൽ എന്നിവർ നേത്വത്വം നൽകി.



Leave a Reply