April 20, 2024

ചുരത്തിൽ കൊക്കയിലേക്ക് ലോറി മറിഞ്ഞു : ഡ്രൈവർ അതിസാഹസികമായി രക്ഷപ്പെട്ടു

0
Img 20221101 081204.jpg
കൽപറ്റ: ചുരത്തിൽ ഗ്യാസ് സിലിണ്ടറുമായി ലോറി രാത്രി 12.30 യോടെ  മറിഞ്ഞു. കൊക്കയിലേക്ക് മറിഞ്ഞ ലോറിയിൽ നിന്നും ഡ്രൈവർ അതിസാഹസീകമായാണ് കയറി വന്നത്.  ഡ്രൈവർക്ക് തലക്ക് കാര്യമായ് പരിക്കുണ്ട് . മൈസൂർ സ്വദേശി രവി കുമാർ റായ് (54)ക്കാണ് പരിക്കേറ്റത്. രാത്രി 12 മണിയോടെയാണ് അപകടം. ചുരം ഒമ്പതാം വളവിലാണ് അപകടം നടന്നത് . വാഹനത്തിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് ഡ്രൈവർ പറയുന്നത്. തലക്ക് പരിക്കേറ്റ ഇയാളെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടി വിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേ സമയം ഗ്യാസ് സിലിണ്ടറുകൾ ലീക്കായേക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *