താലൂക്ക് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

വൈത്തിരി: ജനവിരുദ്ധ കർഷക ദ്രോഹ നിലപാടിനതിരെ സ്വതന്ത്ര കർഷക സംഘം പ്രവർത്തകർ വൈത്തിരി താലൂക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
ധർണ്ണ മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ സലീം മേമന ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഉസ്മാൻ മേമന അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ ഖാലിദ് രാജ, കൺവീനർ അലവി വടക്കേതിൽ, സി മുഹമ്മദ്, അബുബക്കർ സി കെ, അന്ത്രു മണകോടൻ, പി കുഞ്ഞൂട്ടി, അസിസ് കാരക്കാടൻ, സമീർ വൈത്തിരി, പി കെ മൊയ്‌ദീൻ കുട്ടി, കെ എം എ സലീം, ഷാജി കുന്നത്ത് പ്രസംഗിച്ചു.
ഒ കെ മൂസ്സ ഹാജി, എൻ എം ഹുസൈൻ, ഹനീഫ ഇല്ലിക്കൽ, കെ കെ ഹംസ മാങ്ങാട്, പി കെ ഹിഫ്സ് റഹ്മാൻ, പി എ ഹബീബ് റഹ്മാമാൻ ധർണ്ണക്ക് നേതൃത്വം നൽകി. വൈത്തിരി താലൂക് താഹിസിൽദർക്ക് നേതാക്കൾ അവകാശ പത്രിക കൈമാറി.



Leave a Reply