വന്യജീവി ശല്യം നവംബർ 4ന് വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് കോൺഗ്രസ്സ് മാർച്ച് നടത്തും

കല്‍പറ്റ: വന്യജീവി ശല്യത്തിനു പരിഹാരം. ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നാലിനു സുല്‍ത്താന്‍ബത്തേരിയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിലേക്കു നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കാന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ യോഗം തീരുമാനിച്ചു. എല്ലായിടങ്ങളിലും ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. പി.പി. ആലി(കല്‍പ്പറ്റ), മാണി ഫ്രാന്‍സിസ്(വൈത്തിരി), പി.ഡി. സജി(മീനങ്ങാടി), വി.വി. നാരായണ വാര്യര്‍(മീനങ്ങാടി), ഉമ്മര്‍ കുണ്ടാട്ടില്‍(സുല്‍ത്താന്‍ബത്തേരി), കമ്മന മോഹനന്‍(പനമരം) എന്നിവര്‍ ബ്ലോക്ക് യോഗങ്ങളില്‍ അധ്യക്ഷത വഹിച്ചു. വിവിധ യോഗങ്ങളില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാം, കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍. പൗലോസ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.കെ. വിശ്വനാഥന്‍, പി.കെ. ജയലക്ഷ്മി, കെ.വി. പോക്കര്‍ഹാജി, ഒ.വി. അപ്പച്ചന്‍, എന്‍.എം. വിജയന്‍, ഡി.പി. രാജശേഖരന്‍, എന്‍.സി. കൃഷ്ണകുമാര്‍, എന്‍.യു. ഉലഹന്നാന്‍, എന്‍. കെ. വര്‍ഗീസ്, പോള്‍സണ്‍ കൂവക്കല്‍, നജീബ് കരണി, എം. വേണുഗോപാല്‍, പി.വി. ജോര്‍ജ്, ജേക്കബ് സെബാസ്റ്റ്യന്‍, പി.എം. സുധാകരന്‍, നിസി അഹമ്മദ്, കെ.വി. ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.



Leave a Reply