October 16, 2026

കേരള ഗവര്‍ണര്‍ സ്വപ്നയുടെ ‘വക്കാലത്ത്’ ഏറ്റെടുക്കുന്നു : ജനതാദള്‍ (എസ്)

0
IMG_20221105_091404.jpg
By ന്യൂസ് വയനാട് ബ്യൂറോ
     
 കല്‍പ്പറ്റ : കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ വ്രതം എടുത്ത് നടക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  ആര്‍ എസ്സ് എസ്സിന്റെ ആശിര്‍വാദത്തോടെ തൊടുത്ത അസ്ത്രങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ കേരളീയ സമൂഹത്തിന്റെ  പൊതു ബോധത്തിന് നിരക്കാത്ത തരത്തില്‍ അനുദിനം പരസ്പര വൈരുദ്ധ്യങ്ങള്‍ വിളിച്ചു പറയുന്ന കള്ളകടത്തുകാരി സ്വപ്ന സുരേഷിന്റെ 'വക്കാലത്ത് ' ഗവര്‍ണര്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് ജനതാദള്‍ (എസ്) വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. കേരളത്തിലെ കെ. സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസ് ഗവര്‍ണറുടെ 'കാലാള്‍ പട' ആയി മാറിയെന്നും കുറ്റപ്പെടുത്തി. വയനാട്ടിലെ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രതിജ്ഞ ബന്ധമാണെന്നും ഇതു സംബന്ധിച്ച് പുതിയ വിവാദങ്ങളുമായി ഇറങ്ങി തിരിച്ചവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളന്‍മട അധ്യക്ഷത വഹിച്ചു. സുബൈര്‍ കടത്തോളി, കെ.വിശ്വനാഥന്‍, എന്‍. കെ . മുഹമ്മദ് കുട്ടി , വി.പി. വര്‍ക്കി, അന്നമ്മ പൗലോസ്, ജുനൈദ് കൈപാണി, അമീര്‍ അറയ്ക്കല്‍, കെ.കെ. ദാസന്‍, ഉനൈസ് കല്ലൂര്‍ ,കെ . അസീസ്, സി. അയ്യപ്പന്‍, കെ.വി.കുര്യാക്കോസ്, ബി.രാധാകൃഷ്ണ പിള്ള , നിസാര്‍ പള്ളിമുക്ക്, രാജന്‍ ഒഴക്കോടി, കെ.ബേബി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *