October 15, 2026

വയനാട് ജനമൈത്രി പോലീസിൻ്റെ കായിക പരിശീലന പദ്ധതി

0
IMG_20221105_092334.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് പോലീസ്,  എക്സൈസ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫയർമാൻ, ആർമിയിലെ വിവിധ വിഭാഗങ്ങൾ,  തുടങ്ങി കായിക ക്ഷമത ആവശ്യമുള്ള   തൊഴിൽ അവസരങ്ങളിൽ മത്സരിച്ച് വിജയം നേടുന്നതിനായി,  വയനാട് ജില്ല ജനമൈത്രി പോലീസ് ആവിഷ്കരിച്ച്, ജില്ലാ ട്രൈബൽ ഡിപ്പാർട്ട്മെൻ്റിൻ്റ സഹകരണത്തോടെ  സുൽത്താൻബത്തേരി പോലീസിൻ്റെ നേതൃത്വത്തിൽ സർവ്വജന ഹൈസ്കൂൾ ,ഗ്രൗണ്ടിലും, തിരുനെല്ലി പോലീസിൻ്റെ നേതൃത്വത്തിൽ കാട്ടിക്കുളം ജി.എച്ച്.എസ്. എസ്.ഗ്രൗണ്ടിലും വച്ച്   നടത്തിവരുന്ന കായിക ക്ഷമത പരിശീലന പദ്ധതിയുടെ സമാപന പരിപാടിയും ഫിസിക്കൽ ടെസ്റ്റും 2022 നവംബർ നാലിന്  ബത്തേരി സെൻ്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്നു.
                 
ജനമൈത്രി പദ്ധതിയുടെ അഡി. നോഡൽ ഓഫീസർ ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. മനോജ് കുമാർ ആർ. അവർകളുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ ജില്ല പ്ലാനിങ് ഓഫീസർ  മണിലാൽ ആർ. ഉദ്ഘാടനം ചെയ്തു. അസി.ടി.ഡി.ഒ  ബത്തേരി മജീദ് കെ .  ,തിരുനെല്ലി എസ്.എച്ച്.ഒ .പി . എൽ.ഷൈജു , വനിത സെൽ ഇൻസ്പെക്ടർ  ഉഷകുമാരി ,ജനമൈത്രി വയനാട് ജില്ല അസി. നോഡൽ ഓഫീസർ ശശിധരൻ കെ.എം എന്നിവർ ആശംസകളറിയിച്ച് സംസാരിക്കുകയും ചെയ്തു. ബത്തേരി പോലീസ് സ്റ്റേഷൻ ചടങ്ങിന് എ.എസ്. ഐ, സണ്ണി ജോസഫ് സ്വാഗതവും ബീറ്റ് ഓഫീസർ രജീഷ് കെ.യു.നന്ദിയും പറഞ്ഞു. പരിശീലന പദ്ധതിയിൽ പോലീസിനൊപ്പം പ്രവർത്തിച്ച ബത്തേരി സർവ്വജന സ്ക്കൂളിലെ കായികാദ്ധ്യാപകരായ  ഏലിയാമ്മ.ഇ.കെ.  ,ബിനു സി. എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ബത്തേരിയിലും കാട്ടിക്കുളത്തും  പരിശീലന പദ്ധതിയിലൂടെ പരിശീലനം സിദ്ധിച്ച  200 ഓളം പേർ ടെസ്റ്റിൽ പങ്കെടുക്കുകയും അതിൽ 90 ശതമാനത്തോളം പേർ എല്ലാ വിഭാഗങ്ങളിലും വിജയിക്കുകയും ചെയ്തു. ഒരു മാസത്തിലേറെ നീണ്ട ഈ പരിശീലന പരിപാടിയിൽ പോലീസുദ്യോഗസ്ഥരാണ്  പരിശീലനം നൽകിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *