പി പി വി മൂസ അനുസ്മരണം നടത്തി

മാനന്തവാടി : മുൻ എം എൽ എയും വയനാട്ടിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവുമായിരുന്ന പി പി വി മൂസ അനുസ്മരണ യോഗം സംഘടിപ്പിച്ചു.മാനന്തവാടി മുനിസിപ്പൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ ലീഗ് വൈ. പ്രസിഡന്റ് ടി. മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. സി.കുഞ്ഞബ്ദുല്ല, മുഹമ്മദ് പടയൻ, കടവത്ത് മുഹമ്മദ്, അഡ്വ. റഷീദ് പടയൻ, പി വി എസ് മൂസ, ഹാരിസ് കാട്ടിക്കുളം, കബീർ മാനന്തവാടി, ഷബീർ സൂഫി, യാസിർ ചിറക്കര, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. ഉസ്മാൻ എന്നിവർ സംസാരിച്ചു.



Leave a Reply