ആയുഷ് മേഖലയിലെ പ്രവർത്തങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ജില്ലയിൽ

കൽപ്പറ്റ :ജില്ലയിലെ ആയുഷ് മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള സംഘം ജില്ലയിലെത്തി. അഡീഷണൽ കമ്മീഷണർ സുനിതാ ഘോഷിന്റെ നേതൃത്വത്തിലുള്ള ഏഴംങ്ക സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തുന്നത്.
പുതുശ്ശേരി ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്റർ സന്ദർശിച്ചു.നാഷണൽ ആയുഷ് മിഷന്റെ 'ആയുഷ് ഗ്രാമം പദ്ധതി ' വിലയിരുത്തി.തുടർന്ന് വരുന്ന ദിവസങ്ങളിലും വയനാട്ടിലെ കൂടുതൽ ആയുഷ് സ്ഥാപനങ്ങൾ സന്ദർശിക്കും.ആയുഷ് രീതികൾ ജനങ്ങളിലേക്ക് കൂടുതൽ പകർന്നു നൽകുന്ന വിധത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നതായി കേന്ദ്ര സംഘo പ്രസ്താവിച്ചു.ആയുർവേദ ആശുപത്രികളിലെ പഞ്ചകർമ്മ ചികിത്സ സ്വീകരിക്കുന്നതിനും കേന്ദ്ര സംഘo താല്പര്യം പ്രകടിപ്പിച്ചു.നാഷണൽ ആയുഷ് മിഷൻ ഡി. പി എം ഡോ: അനീന ത്യാഗരാജ് മീറ്റിങ്ങുകളിൽ സംബന്ധിച്ചു.



Leave a Reply