October 15, 2026

ഗോത്ര ജനതക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു

0
IMG_20221108_144558.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ:വയനാട് കൃഷി വിജ്ഞാന  കേന്ദ്രവും വെള്ളായണി ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള അഖിലേന്ത്യ സംയോജിത തീറ്റപ്പുൽ ഗവേഷണ കേന്ദ്രവും ട്രൈബൽ സബ് പ്ലാൻ പദ്ധതിയുടെ ഭാഗമായി നായ്കട്ടി മാളപ്പുര കോളനിയിൽ 37  പട്ടികവർഗ്ഗ കുടുംബങ്ങൾക്ക്  മുട്ട കോഴികളെ വിതരണം ചെയ്തു. വയനാട് കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. സഫിയ എൻ ഇ സ്വാഗതമർപ്പിച്ച ചടങ്ങ് നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  അസൈനാർ എം എ, വാർഡ് മെമ്പർ  അനിൽ എം സി, എർലോട്ടുകുന്ന് പാടശേഖരം പ്രസിഡന്റ്  പൗലോസ്  തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *