May 29, 2023

സർക്കാർ സ്ഥാപനങ്ങളിലെ താൽകാലിക നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി ആക്കണം – ആം ആദ്മി പാർട്ടി

0
IMG_20221108_144829.jpg
കൽപറ്റ:ജില്ലയിലെ വിവിധ വകുപ്പുകളിൽ നടക്കുന്ന മുഴുവൻ  താൽക്കാലിക നിയമനങ്ങളും എംപ്ലോയ്‌മെന്റ്  എക്സ്ചേഞ്ച് വഴിയാക്കണമെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ സ്വന്തം നിലക്ക് കൂടിക്കാഴ്ചകൾ നടത്തി നിയമനം നൽക്കുന്നതിൽ വലിയ അഴിമതിയാണ് നടക്കുന്നത്. ഇത് വഴി സ്വന്തക്കാരെയും പാർട്ടി അണികളെയും നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വർഷങ്ങളായി എംപ്ലോയ്‌മെന്റ്  എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത മുൻഗണനാ ലിസ്റ്റിലുള്ളവർ നിയമനത്തിന് കാത്തിരിക്കുമ്പോൾ പാർട്ടി ലിസ്റ്റ് നൽകി നിയമിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
ജില്ലയിലെ താൽക്കാലിക നിയമനങ്ങൾ അന്വേഷിക്കാൻ കോടതിയെ സമീപിക്കുമെന്ന് ജില്ലാ കൺവീനർ അജി കൊളോണിയ പറഞ്ഞു.
യോഗത്തിൽ ജില്ല സെക്രട്ടറി സൽമാൻ റിപ്പൺ, അജി എബ്രഹാം, ബാബു തച്ചറോത്,കൃഷ്ണൻകുട്ടി, മനോജ് കുമാർ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *