പി.വി ജോൺ അനുസ്മരണ യോഗം സംഘടിപ്പിച്ചു

കൊയിലേരി : മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും, മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന പി.വി ജോണിന്റെ 7-ാം ചരമ വാര്‍ഷികം യൂത്ത് കോണ്‍ഗ്രസ് പയ്യമ്പള്ളി മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ കൊയിലേരി സെന്റ് മേരിസ് ദേവാലയത്തിലെ സ്മൃതി മണ്ഡപത്തില്‍ നടത്തി. കെ.പി.സി ജനറല്‍ സെക്രട്ടറി കെ.കെ അബ്രഹാം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി എ.എന്‍ നിശാന്ത് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് പയ്യംമ്പള്ളി പ്രസിഡന്റ് പ്രിയേഷ് തോമസ് അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പ്രസിഡന്റ് കമ്മന മോഹനന്‍, യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു പുത്തന്‍ പുരക്കല്‍, ജേക്കബ്ബ് സെബാസ്റ്റ്യന്‍, സണ്ണി ചാലില്‍, സി.കെ രത്‌നവല്ലി, പി.വി ജോര്‍ജ്ജ്, പി.ഐ ചന്ദ്രന്‍, ജില്‍സണ്‍ തൂപ്പുംകര, ജോണ്‍സണ്‍ മാസ്റ്റര്‍, ഷിജു ജോര്‍ജ്ജ്, ജിബിന്‍ മാമ്പള്ളി, എല്‍ബിന്‍ മാത്യു, ലിബിന്‍.എ.ഒ തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply