സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ ഫാബ്രിക് പെയിന്റിംഗ് മത്സരത്തിൽ അഞ്ചാം സ്ഥാനവും എ ഗ്രേഡും നേടി ആർദ്ര ജീവൻ

മീനങ്ങാടി : എറണാകുളത്തു നടന്ന സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയ മേളയിലെ ഫാബ്രിക് പെയിന്റിംഗ് മത്സരത്തിൽ എ ഗ്രേഡോടെ അഞ്ചാം സ്ഥാനം നേടിയ ആർദ്ര ജീവൻ. ജില്ലാ മത്സരങ്ങളിൽ വിജയികളായ ഇരുപത്തെട്ട് പേരാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുത്തത്. വാഴവറ്റ സ്വദേശിയും മീനങ്ങാടി ഗവ. ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. കൽപ്പറ്റ ഗവ. ഐ.ടി.ഐ യിലെ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജീവൻ ജോൺസ്, കുമ്പളേരി സെന്റ് മേരീസ് എ.യു.പി സ്ക്കൂളിലെ അധ്യാപിക ജിഷ എന്നിവരാണ് മാതാപിതാക്കൾ.



Leave a Reply