ചെറുകിട ഇടത്തരം വ്യാപാരികളെ സംരക്ഷിക്കാൻ സാമ്പത്തിക പേക്കേജ് പ്രഖ്യാപിക്കണം : കെ ആർ എഫ് എ

*
മാനന്തവാടി : കേരള റീട്ടെയിൽ ഫൂട്ട് വേയർ അസോസിയേഷൻ മാനന്തവാടി മണ്ഡലം കൺവെൻഷൻ
എരുമതെരുവിൽ ഗ്രീൻസ് റെസിഡൻസിയിൽ ചേർന്നു.
സ്വയം തൊഴിൽ കണ്ടെത്തിയ ചെറുകിട ഇടത്തരം ഫൂട്ട് വേയർ വ്യാപാരികളെയും മറ്റും തൊഴിൽ സംരക്ഷണവും വിവിധങ്ങളായ കച്ചവട പ്രതിസന്ധിയും തരണം ചെയ്യാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ സാമ്പത്തിക പേക്കേജ് പ്രഖ്യാപിക്കണമെന്ന് മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു..
കെ ആർ എഫ് എ വയനാട് ജില്ല ജനറൽ സെക്രട്ടറി ഷാജി
കല്ലടാസ് കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് കെ.സി അൻവർ യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് സുരേഷ് കേണിച്ചിറ
മാനന്തവാടി മർച്ചൻസ് യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡൻറ് റോബി ചാക്കോ
ഉപദേശ സമിതി അംഗങ്ങളായ കെ മുഹമ്മദ് ആസിഫ്, യു വി മെഹബൂബ്,മണ്ഡലം ജനറൽ സെക്രട്ടറി റിയാസ് എം,ട്രഷറർ ബഷീർ കാട്ടിക്കുളം തുടങ്ങിയവർ
യോഗത്തിൽ സംസാരിച്ചു…
കെ ആർ എഫ് എ മാനന്തവാടി മണ്ഡലം 2022 – 2024 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെയും യോഗത്തിൽ തിരഞ്ഞെടുത്തു
പ്രസിഡൻറ് കെ സി അൻവർ, ജനറൽ സെക്രട്ടറി റിയാസ് എം
ട്രഷററായി ബഷീർ കാട്ടിക്കുളം
വൈസ് പ്രസിഡൻറ്മാർ അഷ്റഫ് പനമരം,പി വി നൗഷാദ്,ഇസ്മായിൽ സിറ്റി, സെക്രട്ടറിമാരായി
അളകർ സ്വാമി,ഉവൈസ് പനമരം, അനസ് ചങ്ങാടക്കടവ്, അബ്ദുൽ നാസർ അഞ്ചാമയിൽ ,കരീം ദ്വാരക തുടങ്ങിയവരെയും പുതിയ ഭാരവാഹികളായി യോഗത്തിൽ തിരഞ്ഞെടുത്തു.



Leave a Reply