പരുമലനഗർ പള്ളിയിൽ പെരുന്നാൾ 18 ന് തുടങ്ങും

മാനന്തവാടി: പരിശുദ്ധ പരുമല തിരുമേനിയുടെ 120ാം ഓർമ്മ പെരുന്നാൾ പരുമല നഗർ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നവംബർ 18, 19,20 തീയതികളിൽ നടക്കും.
പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ വയനാട്ടിൽ സ്ഥാപിതമായ പ്രഥമ ദേവാലയമാണിത്. പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ച വടക്കേ വയനാട്ടിലെ ഏക ദേവാലയവുമാണ് പരുമല നഗർ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയo. 18 ന് വൈകിട്ട് 3ന് വിളക്ക് നേർച്ചക്ക് ശേഷം കൊടിയേറ്റും. മലങ്കര സഭയുടെ അനുഗ്രഹീത ഗായകൻ റോയ് പുത്തൂരും സംഘവും നയിക്കുന്ന ഗാനസന്ധ്യ, ആശീർവാദം, നേർച്ചഭക്ഷണം, ആകാശവിസ്മയം എന്നിവ നടക്കും. പള്ളിയിൽ എത്തിച്ചേരുന്ന തീർത്ഥാടകർക്ക് വൈകുന്നേരം സ്വീകരണം നൽകും. 19 ന് രാവിലെ 9 ന് നടക്കുന്ന മൂന്നിൻമേൽ കുർബാനയ്ക്ക് ഫാ. തോമസ് പോൾ റമ്പാൻ കാർമികത്വം വഹിക്കും. മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, മേലെ 54 കുരിശിങ്കലേക്ക് പ്രദക്ഷിണം, ആശീർവാദം, ലേലം, നേർച്ച ഭക്ഷണം എന്നിവ നടക്കും. 20 ന് കുർബാനയ്ക്ക് ശേഷം കൊടിയിറക്കും.' എല്ലാമാസവും രണ്ടാം ശനിയാഴ്ച വൈകിട്ട് മൂന്നിന് വിളക്കുനേർച്ച നടക്കുമെന്ന് വികാരി ഫാ. അനീഷ് ജോർജ് മാമ്പിള്ളിൽ, പെരുന്നാൾ കൺവീനർ സജി പുളിക്കക്കുടി, പി.എം. ബെന്നി, ട്രസ്റ്റി ബേബി പുള്ളോർമഠം, സെക്രട്ടറി ചാക്കോ വലിയകുന്നേൽ എന്നിവർ അറിയിച്ചു.



Leave a Reply