സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന, പ്രഥമ ജില്ലാ കായീക മേളക്ക് ഇന്ന് തുടക്കമായി

•റിപ്പോർട്ട് :സി.ഡി. സുനീഷ്•……..
മുണ്ടേരി : വയനാടിൻ്റെ കായിക ചരിത്രത്തിൽ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന പ്രഥമ സ്കൂൾ കായിക മേളക്ക് ഇന്ന് തുടക്കമായി.സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന വയനാട് ജില്ല സ്കൂൾ കായികമേള വിജയകരമായി നടത്താൻ ഉള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മേള ഓർഗനൈസിങ്ങ് സെക്രട്ടറി ബിജേഷ് ,,ന്യൂസ് വയനാടിനോട് ,, പറഞ്ഞു.
വൈത്തിരി സബ്ബ് ജില്ലയിൽ നിന്നും 184 കുട്ടികളും ബത്തേരി സബ്ബ് ജില്ലയിൽ നിന്നും 188 കുട്ടികളും ,മാനന്തവാടി സബ്ബ് ജില്ലയിൽ നിന്നും 186 കുട്ടികളുമാണ് തീ പാറുന്ന മത്സരത്തിൽ ഭാഗമാകുന്നത് .
ആകെ 558 കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ പഠിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളായ കണിയാമ്പറ്റ, പൂക്കോട് ,തിരുനെല്ലി ,നല്ലൂർനാട്, നൂൽപ്പുഴ കുട്ടികൾ മത്സരത്തിൽ മാറ്റുരക്കുന്നുണ്ട്.
ജില്ലാ കായിക മേളയിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന കുട്ടികൾക്കായി ജില്ലാ പഞ്ചായത്ത് ഈ മാസം പ്രത്യേക പരിശീലന ക്യാമ്പ് നടത്തിയായിരിക്കും ,
ഡിസംബർ ആദ്യം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കായീക മേളയിൽ പങ്കെടുക്കുക.
ജില്ലാ സ്‌റ്റേഡിയത്തിൽ ഒരുങ്ങിയ സിന്തറ്റിക് ട്രാക്ക് ഇനി മൂന്നു നാൾ കായിക മർമ്മരങ്ങളാൽ നിറവാകും.



Leave a Reply