April 27, 2024

എ പി നാരായണൻ നായർ ആദരിക്കൽ സ്നേഹാദരചടങ്ങ് 19 ന് ടി സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്യും

0
Img 20221117 Wa00162.jpg
കൽപ്പറ്റ : വയനാടിൻ്റെ സാമൂഹ്യ മുന്നേറ്റത്തിലും സമുദായ സംരക്ഷണത്തിലും കൽപ്പറ്റയുടെ വിദ്യാഭ്യാസ പുരോഗതിയിലും നേതൃത്വം വഹിച്ച 

'വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ രക്ഷാധികാരി എ പി നാരായണൻ നായരെ പൗരാവലി ആദരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദീർഘകാലം വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയന്റെ ഭരണ സാരഥിയായിരുന്ന എ പി നാരായണൻ നായരെ താലൂക്ക് യൂണിയൻ ആദരിക്കുന്നു. വയനാട് ജില്ലയിൽ നായർ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സംഘടന ഉണ്ടാക്കുന്നതിലും സംഘടനപ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയന്റെ കീഴിൽ 42കരയോഗങ്ങൾ പ്രവർത്തിച്ചു വരുന്നു. നായർ സർവീസ് സൊസൈറ്റി നേതൃത്വം നടപ്പിലാക്കി വരുന്ന സമുദായ ക്ഷേമ പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പിലാക്കുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു എൻ എസ് എസ് പ്രതിനിധിസഭ അംഗമായും വൈത്തിരി താലൂക്ക് ഏറെക്കാലം പ്രവർത്തിച്ചു. 1996ൽ യൂണിയൻ പ്രസിഡണ്ടായി ഒട്ടനവധി പ്രവർത്തനങ്ങളിലൂടെ സമുദായ അംഗങ്ങളുടെ ഒത്തൊരുമയും ഉറപ്പ് വരുത്തിയായിരുന്നു അദ്ദേഹത്തിന്റെ സംഘടനാപ്രവർത്തനം.
എസ് ഹയർ സെക്കന്ററി സ്കൂൾ തുടങ്ങുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. നായർ സർവ്വീസ് സൊസൈറ്റി സ്ഥാപകൻ മന്നത്ത് പദ്മനാഭൻ വയനാട്ടിൽ വന്നപ്പോൾ അനുഭവങ്ങൾ പങ്കിട്ടതും അദ്ദേഹത്തിന്റെ ജീവിതത്തിലെ അവിസ്മരണീയമായ സംഭവമായിരുന്നു. ഇപ്പോൾ വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയന്റെ മുഖ്യ രക്ഷാധികാരിയായി പ്രവർത്തിച്ചു വരുന്നു.
ചടങ്ങിൽ വിരമിച്ച യൂണിയൻ സെക്രട്ടറി ടി എ മുരളീധരൻ ഉപഹാര നടത്തും.സ്നേഹാദരചടങ്ങ് 19 ന് ഉച്ചക്ക് 2 മണിക്ക് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്യും. നായർ സർവ്വീസ് സ്വസൈറ്റി ഡയറക്ടർ ബോർഡ് അംഗം ഉദയഭാനു എം പി അധ്യക്ഷത വഹിക്കും. വയനാട് ജില്ലാ കലക്ടർ എ. ഗീത മുഖ്യ അഥിതിയായിരിക്കും. മാനന്തവാടി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. പി നാരായണൻ നായർ, ബത്തേരി താലൂക്ക് യൂണിയൻ ചെയർമാൻ കെ ജയപ്രകാശ് സംസാരിക്കും. താലൂക്ക് യൂണിയൻ പ്രസിഡന്റ് സുധാകരൻ, വൈസ് പ്രസിഡന്റ് പി പി വാസുദേവൻ യൂണിയൻ കെ സെക്രട്ടറി വി. വിപിൻ കുമാർ, എൻ എസ് എസ് സ്കൂൾ പ്രിൻസിപ്പൽ എ. കെ. ബാബു, പ്രസന്നകുമാർ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *