August 28, 2026

ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത്; 54 പരാതികള്‍ പരിഹരിച്ചു

0
IMG_20221117_170109.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ എല്ലാ വില്ലേജുകളുടെയും പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ നടത്തിയ അദാലത്തില്‍ 85 പരാതികള്‍ പരിഗണിച്ചതില്‍ 54 പരാതികള്‍ തീര്‍പ്പാക്കി. റവന്യു വകുപ്പിലെ 22 പരാതികളും, മറ്റു വകുപ്പുകളിലെ 32 പരാതികളുമാണ് തീര്‍പ്പാക്കിയത്. 31 അപേക്ഷകള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് കൈമാറി. പുതുതായി ലഭിച്ച 10 അപേക്ഷകളും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചു. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, സര്‍വ്വെ സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള അപേക്ഷകളാണ് പരിഗണിച്ചത്.അദാലത്തില്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും ബത്തേരി താലൂക്ക് ഓഫീസിലും ലഭിച്ച അപേക്ഷകളാണ് പരിഗണിച്ചത്. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. ദേവകി, വി. അഖില്‍, തഹസില്‍ദാര്‍ വി.കെ ഷാജി, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *