March 29, 2024

വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവം നവംബർ 21 മുതൽ 25 വരെ

0
Img 20221118 164940.jpg
 
വൈത്തിരി:വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവം കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 21 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ നടക്കും. നവംബർ 21, 22 ദിവസങ്ങളിൽ സ്റ്റേജിതര മത്സരങ്ങളും 23 മുതൽ 25 വരെ  തീയതികളിൽ വിവിധ സ്റ്റേജ് മത്സരങ്ങളും ആണ് നടക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ, യു.പി സ്കൂൾ, എസ്. ഡി. എം. എൽ. പി. സ്കൂളുകളിലായി ഒമ്പത് വേദികളാണ് തയ്യാറാക്കിയിട്ടുള്ളത്. നഗരസഭാ അധ്യക്ഷൻ കേയംതൊടി മുജീബ് ചെയർമാനായും, സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ ജനറൽ കൺവീനറായും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മോഹനൻ വി ട്രഷററായുമുള്ള സ്വാഗതസംഘം രൂപീകരിച്ച വിവിധ കമ്മിറ്റികൾ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ് ഭാരവാഹികൾ പറഞ്ഞു.
 നവംബർ 23 ന് 11 മണിക്ക് അഡ്വ. ടി സിദ്ദീഖ് എം. എൽ. എ മേള ഉദ്ഘാടനം ചെയ്യും. വിവിധ സ്കൂളുകളിൽ നിന്നായി നവംബർ 23 ന് 1055 വിദ്യാർത്ഥികൾ, നവംബർ 23ന്  833 വിദ്യാർത്ഥികൾ, നവംബർ 23 ന് 1025 വിദ്യാർത്ഥികൾ എന്നിങ്ങനെ 3000 ത്തോളം മത്സരാർത്ഥികൾ സ്റ്റേജ് മത്സരങ്ങളിൽ പങ്കെടുക്കുന്നു. നവംബർ ദിവസങ്ങളിൽ നടക്കുന്ന സ്റ്റേജിതര മത്സരങ്ങളിൽ  1900ത്തോളം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. സ്കൂളിന്റെ പരിസരത്തുള്ള ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല. സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി. മോഹനൻ . ,സ്കൂൾ പ്രധാന അധ്യാപകൻ അനിൽ കുമാർ എം കെ, പി ടി എ പ്രസിഡന്റ് ഷാജു കുമാർ, ടി വി രവീന്ദ്രൻ, ബിനീഷ് കെ ആർ, മുൻസിപ്പൽ കൗൺസിലർ പി.മണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *