April 26, 2026

കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

0
IMG_20221120_150424.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 100 ഗ്രാം കഞ്ചാവുമായി മലപ്പുറം ജില്ലയിൽ പുക്ലാശ്ശേരി പറമ്പിൽ വീട്ടിൽ രൻജിഷ് വി.പി .( 33) യെ  എക്സൈസ് സംഘം അറസ്റ്റ് ചെയ്തു .മൈസൂർ- കോഴിക്കോട്  കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്തുവരുകയായിരുന്ന  രൻജിഷ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ. ടി എക്സൈസ് ഇൻസ്പെക്ടർ  ഷഫീഖ്.ടി.എച്ച് ,പ്രിവൻ്റീവ് ഓഫീസർമാരായ കെ.പി ലത്തീഫ് ,അജീഷ് ടി.ബി,സിവിൽ എക്സൈസ് ഓഫീസർമാരായ സോമൻ.എം അനൂപ്.ഇ ,ഷാനിയ.വി,അഖില എന്നിവർ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *