വിജയഭേരി” യുമായി ദ്വാരക എ.യു.പി സ്കൂൾ

മാനന്തവാടി: മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം 78 പോയിന്റോടെ ഒന്നാം സ്ഥാനം ദ്വാരക എ യു പി സ്കൂൾ കരസ്ഥമാക്കി. എൽ .പി. അറബിക് കലോത്സവത്തിൽ 39 പോയിന്റോടെ മൂന്നാം സ്ഥാനവും, എൽ.പി. വിഭാഗത്തിൽ 52 പോയിന്റോടെ നാലാം സ്ഥാനവും, സംസ്കൃതോത്സവം 65 പോയിന്റോടെ അഞ്ചാം സ്ഥാനവും നേടി.ജൈത്രയാത്ര തുടരുന്ന പ്രതിഭകളെ റവ.ഫാദർ ഷാജി മുളകുടിയാങ്കൽ(മാനേജർ), ഷോജി ജോസഫ്( എച്ച് എം), മനു . ജി. കുഴിവേലിൽ,(പി ടി എ പ്രസിഡന്റ്) സ്മിത ഷിജു(എം പി ടി എ പ്രസിഡന്റ്) എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.



Leave a Reply