സുന്ദര നഗരിയെ മാതൃകയാക്കാൻ തിരൂരങ്ങാടി നഗരസഭ

ബത്തേരി : ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ലവർ സിറ്റി, ഹാപ്പി ഹാപ്പി ബത്തേരി തുടങ്ങിയ പദ്ധതികളെക്കുറിച്ചറിയാനും തങ്ങളുടെ നഗരസഭയിൽ നടപ്പാക്കാനുമായി സുൽത്താൻ ബത്തേരി നഗരസഭയിൽ സന്ദർശനം നടത്തി. സന്തോഷനഗരത്തിന്റെ ശുചിത്വവും , സൗന്ദര്യവും നടപ്പിലാക്കിയ രീതിയും സമൂഹത്തിന്റെയും ഭരണ സമിതിയുടെയും ഇടപെടലും ചർച്ച ചെയ്യപ്പെട്ടു.
തിരുരങ്ങാടി നഗരസഭയിൽ നിന്നും ഡെപ്യൂട്ടി ചെയർ പേഴ്സൺ സുഹറബി. സി,സ്റ്റാൻന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഇക്ബാൽ. കെ, സിബി ഇസ്മായിൽ, വാഹീദ. എം, ജി പി എസ് ബാവ എന്നിവർ സന്ദർശനത്തിൽ ഉണ്ടായിരുന്നു. നഗരസഭയുടെ പ്രവർത്തനം സംബന്ധിച്ചു ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽസി പൗലോസ് വിശദീകരിച്ചു, സ്ഥിരം സമിതി അധ്യക്ഷൻ മാരായ ഷാമില ജുനൈസ്,കെ റഷീദ്, ലിഷ. പി എസ്,സുപ്രണ്ട് ജേക്കബ് ജോർജ് എന്നിവർ സംസാരിച്ചു.



Leave a Reply