May 29, 2023

ടൈക്കോണ്‍ കേരള സംരംഭക സമ്മേളനം ഒരുക്കങ്ങള്‍ ആരംഭിച്ചു

0
IMG_20221124_124437.jpg
 • പ്രത്യേക ലേഖകൻ 
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള 2022 ഡിസംബർ രണ്ട് മൂന്ന്    തിയതികളിൽ ലെ  മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും.
 
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്‌സിന്റെ കേരള ഘടകമായ ടൈ കേരളയുടെ പതിനൊന്നാമത് സമ്മേളനമാണിത്.
ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും സമ്മേളത്തിൽ പങ്കെടുക്കും. 
സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവരവരുടെ മേഖലകളില്‍ വളര്‍ച്ചയ്ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ആത്മവിശ്വാസവും നല്‍കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ടൈ കേരള പ്രസിഡന്റ് അനീഷാ ചെറിയാൻ പറഞ്ഞു.
ഇന്നൊവേഷൻ, ഇൻവെസ്‌റ്റ്മെന്റ്, ഇൻഫ്രാസ്ട്രക്ചർ എന്ന  വിഷയങ്ങളിലാണ്   പ്രത്യേക ഊന്നൽ നൽകുന്ന ഈ വർഷത്തെ
സമ്മേളനത്തിന് മുപ്പതിലധികം അന്താരാഷ്ട്ര സ്പീക്കര്‍മാര്‍ നേതൃത്വം നൽകും 
രജിസ്റ്റർ ചെയ്യാനായി https://hub.tie.org/e/tiecon-kerala-2022  ലേക്ക് ലോഗിൻ ചെയുക.   7025888862,  7025888872 എന്ന നമ്പറിലും,  info@tiekerala.org  വഴിയും രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് www.tieconkerala.org ൽ ലോഗിൻ ചെയ്യാം. 
ആരോഗ്യ സാങ്കേതികവിദ്യ വിനോദസഞ്ചാരം എന്നീ മേഖലകളിലെ സംരംഭകത്വം,  ഡിജിറ്റൽ ഇക്കോസിസ്റ്റം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, സംരംഭകത്വത്തിന് സംസ്ഥാനത്തിന്റെ പങ്ക് എന്നീ  വിഷയങ്ങളിൽ സുപ്രധാന സെഷനുകൾ നടക്കും.  യുവ സംരംഭകർക്കായി മേഖലകൾ തിരിച്ചുള്ള
മെന്ററിംഗ് മാസ്റ്റർക്ലാസുകൾ , സ്റ്റാർട്ടപ്പ് ഷോകാസുകൾ  ക്യൂറേറ്റഡ് നെറ്റ്‌വർക്കിംഗ് എന്നിവ സമ്മേളനത്തെ ആകർഷകമാക്കും.അന്‍പതിലധികംപ്രമുഖ നിക്ഷേപകരും ഫണ്ട് ഹൗസുകളും പങ്കെടുക്കും.
തമിഴ്നാട് ധനകാര്യ-മാനവവിഭവശേഷി മാനേജ്‌മെന്റ് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ,  സംസ്ഥാന വ്യവസായ, നിയമം വകുപ്പ് മന്ത്രി പി രാജീവ്,
ബഹു.കേരള ഹൈക്കോടതി ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്ഐഡിസി) മാനേജിങ് ഡയറക്ടർ എസ് ഹരികിഷോർ ഐഎഎസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, ഇന്ത്യൻ ഏഞ്ചൽ നെറ്റ്‌വർക്കിന്റെ സ്ഥാപക ഡയറക്ടർ ശ്രീ വിനോദ് കെനി, മുരുഗപ്പ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ എംഎം മുരുഗപ്പ, അപ്പോളോ ഹോസ്പിറ്റൽസ്
മാനേജിങ് ഡയറക്ടർ സുനീത റെഡ്ഡി. , കെഫ് ഹോൾഡിംഗ്‌സ് ചെയർമാൻ ഫൈസൽ കെ, ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജീസ് സഹസ്ഥാപകനും സിഇഒയുമായ അനീഷ് അച്യുതൻ, കോഗ്നിസന്റ് ഇന്ത്യ ചെയർമാനും എംഡിയുമായ രാജേഷ് നമ്പ്യാർ, ടി-ഹബ്  മുൻ സിഇഒ രവി നാരായൺ, ബി ജെ അരുൺ, ചെയർമാൻ, TiE ഗ്ലോബൽ ബോർഡ് ചെയർമാൻ ബി.ജെ അരുൺ, കൊച്ചി KPMG ഇന്ത്യ ഡിജിറ്റൽ അഡ്വൈസറി സർവീസസ് , ഓഫീസ് മാനേജിംഗ് പാർട്ണറുമായ വിഷ്ണു  പിള്ള, വി 
റൈസ് സഹ സ്ഥാപകനും സിഇഒയുമായ വിശാൽ ചോപ്ര, പിഎൻബി ഹൗസിംഗ്  സി ഐ ഒ അനുഭവ് രജപുത്, ഫയർസൈഡ് വെഞ്ചേഴ്‌സ് സഹസ്ഥാപകൻ ഐ വിനയ് സിംഗ്,  ജിജി തോംസൺ ഐഎഎസ്, മുൻ ചീഫ് സെക്രട്ടറി, ലോകബാങ്ക്  സീനിയർ ഇക്കണോമിസ്റ്റ് ധ്രുവ് ശർമ്മ,
ഐബിഎസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ വി കെ മാത്യൂസ്,  മാർക്കറ്റിംഗ് – വെൽത്ത് & പേഴ്സണൽ ബാങ്കിംഗ് ഇന്ത്യ മേധാവി , ടൈ ഗ്ലോബൽ വൈസ് ചെയർമാനും ഫോക്‌സി ടെക്‌നോളജീസിന്റെ സ്ഥാപകനുമായ മുരളി ബുക്കപട്ടണം, ടൈക്കോൺ കേരള 2022 ഡയറക്‌ടറും ചാർട്ടർ മെമ്പറുമായ ദാമോദർ അവനൂർ,  ( മാനേജിങ്ങ് ഡയറക്ടർ, ചേതന ഫോർമുലേഷൻസ് ) എന്നിവർ പ്രധാന സെഷനുകൾക്ക് നേതൃത്വം നൽകും.
സമ്മേളനത്തോടനുബന്ധിച്ച് ടൈ കേരള ബിസിനസ്സ് അവാര്‍ഡ്ദാന ചടങ്ങും നടക്കും. തമിഴ്നാട് ധനകാര്യ-മാനവവിഭവശേഷി മാനേജ്‌മെന്റ് മന്ത്രി 
ഡോ. പളനിവേൽ ത്യാഗരാജൻ,  . വിജയികൾക്ക്  അവാർഡുകൾ കൈമാറും. ദി സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, സ്കെയിൽ അപ്പ് ഓഫ് ദി ഇയർ, എന്റർപ്രണർ ഓഫ് ദി ഇയർ, നെക്സ്റ്റ് ജനറേഷൻ അച്ചീവർ, ഇന്നൊവേറ്റർ ഓഫ് ദി ഇയർ, സോഷ്യൽ ഇംപാക്ട് എന്റർപ്രണർ, ഇക്കോസിസ്റ്റം എനേബിളർ, ലൈഫ് ടൈം അച്ചീവ്മെന്റ് എന്നീ  എട്ട്  വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുക.
എച്ച് എസ്.ബി. സി.യുടെ പിന്തുണയോടെ യാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കെ.പി.എം.ജി  നോളജ് പാർട്ണറായി പ്രവർത്തിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *