May 30, 2023

വെള്ള കുറുമ വിഭാഗത്തിൽ നിന്നൊരു നൃത്താദ്ധ്യാപകൻ സുകു കണ്ടാമല

0
IMG_20221124_123909.jpg
   • റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി
പുൽപ്പള്ളി :  ഉച്ചാൽ- തിറ ഉത്സവങ്ങളുടെ അലയടികളും ,  പൊൻകതിർ പാഠങ്ങളുടെ അകമ്പടിയും മാറ്റുകൂട്ടുന്ന പുൽപ്പള്ളിയിലെ വെള്ള കുറുമൻമാർ താമസിക്കുന്ന ഒരു ഗ്രാമ മായ കണ്ടാമലയിൽ നിന്നുള്ള നൃത്താധ്യാപകനാണ് സുകു. വേലിയമ്പം ദേവിവിലാസം വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലാണ് സുകു ഒന്നാം ക്ലാസ്സ്‌ മുതൽ   വിദ്യാഭ്യാസം പത്താം ക്ലാസ്സ്‌ വരെ വിദ്യ അഭ്യസിച്ചത്. ചെറുപ്പം മുതൽ നൃത്തത്തോട് മനസ്സിൽ താല്പര്യമുണ്ടായിരുന്ന സുകു ടി. വി പ്രോഗ്രാമുകളിലെ നൃത്തങ്ങൾ ശ്രദ്ധിച്ച് ചുവട് വയ്ക്കാൻ ശ്രമിച്ചിരുന്നു.ചുവടുകൾക്ക് കൂടുതൽ താളലയങ്ങൾ ലഭിക്കുന്നതിന് വേണ്ടി ചെറുപ്പം മുതൽ നാട്യരത്നം മനോജ് മാസ്റ്ററുടെ ശിഷ്യനായി.
 സ്കൂൾ കാലയളവിൽ എല്ലാം നൃത്ത മത്സരങ്ങളിൽ സുകു കണ്ടാമല പങ്കെടുത്തിരുന്നു.
പത്താംതരം തുല്യതയിൽ സംസ്ഥാന തലത്തിൽ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.സുകു കണ്ടാമലയുടെ പരിശീലനത്തിൽ അനേക കുട്ടികൾ   ഭരതനാട്യം, നാടോടി നൃത്തം,  സംഘം  എന്നിവ അഭ്യസിച്ചു പോരുന്നു.വയനാട് ജില്ലയിലെ വിവിധ സ്കൂളിൽ നൃത്താ ധ്യാപകനായി സുകു കണ്ടാമല തന്റെ നൃത്ത പരിശീലനം തുടരുന്നു.
സുകുവിന്റെ നൃത്ത പരിശീലനത്തിൽ  അനേക വിദ്യാർത്ഥികൾ സ്കൂൾ കലോത്സവങ്ങളിൽ  പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കലോത്സവങ്ങളിലും സുകുവിന്റെ നിറ സാന്നിധ്യമായ് തുടരുന്നു .കണ്ടാമല ശങ്കരന്റെയും, ലീലാ ശങ്കരന്റെയും മകനാണ് സുകു കണ്ടാമല എന്ന ഈ അനുഹ്രഹീത നൃത്താ അധ്യാപകൻ.
ഭാര്യ ധന്യ സുകുവും, നർത്താക്കിയായ മകൾ പാർവണയും സുകുവിന്റെ താളലയങ്ങൾക്കൊപ്പം തന്നെ പ്രോത്സാഹനവുമായുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *