ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കായിക താരങ്ങൾക്കുള്ള സഹവാസ ക്യാമ്പ് ആരംഭിച്ചു

കൽപ്പറ്റ :വയനാട് ജില്ലയിൽ നിന്നും സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള സഹവാസ ക്യാമ്പ് മരവയലിലെ ജില്ലാ സ്റ്റേഡിയത്തിൽ ആരംഭിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. ജില്ലയിലെ സ്കൂളുകളിൽ നിന്നും കായിക മേഖലയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളക് ജില്ലാ പഞ്ചായത്ത് പൂർണ പിന്തുണ നൽകുമെന്നും. വൺ സ്കൂൾ വൺ ഗെയിം പദ്ധതി ആരംഭിക്കുന്നതോടെ ജില്ലയിലെ സ്കൂളുകളിൽ കായിക വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന കായിക മേളയിൻ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ക്യാമ്പിൻ്റെ അവസാന ദിവസം സംസ്ഥാനമേളയിലേക്കുള്ള ജേഴ്സികിറ്റ് ജില്ലാ പഞ്ചായത്ത് സൗജന്യമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇത്തരത്തിൻ സ്കൂൾ കായികമേളയിൻ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് സഹവാസ ക്യാമ്പ് നൽക്കുന്നതും ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ പരിശീലനം നൽക്കുന്നതും ആദ്യമായിട്ടാണ്.ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. എം.മുഹമ്മദ് ബഷീർ അധ്യക്ഷതവഹിച്ചു. സ്പോർട്സ് കൗൺസിൻ ജില്ലാ പ്രസിഡൻ്റ് എം. മധു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ഉഷ തമ്പി ,ബീന ജോസ്, മെമ്പർമാരായ കെ.വിജയൻ, സിന്ധു ശ്രീധർ, മീനാക്ഷി രാമൻ ബിന്ദു പ്രകാശ്, പ്രഭാകരൻ, സലീം കടവൻ, ബിജൂഷ്.കെ.ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply